VAR എടുത്ത് കളയുമോ? ആവശ്യവുമായി പ്രീമിയർ ലീഗ് ക്ലബ്ബുകൾ,വോട്ടിംഗ് അടുത്തമാസം!

കൂടുതൽ സുതാര്യമായതും കൃത്യമായതുമായ തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണ് ഫുട്ബോൾ ലോകത്ത് VAR ടെക്നോളജി നടപ്പിലാക്കി തുടങ്ങിയത്. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്താൽ മുഖ്യ റഫറിക്ക് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച രൂപത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് VAR ഫുട്ബോൾ ലോകത്ത് നടപ്പിലാക്കപ്പെട്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും VAR നേരത്തെ തന്നെ ഇമ്പ്ലിമെന്റ് ചെയ്തിരുന്നു.

പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല പോകുന്നത്.VAR ഉണ്ടായിട്ടും തെറ്റായ തീരുമാനങ്ങൾ ഭാഗത്ത് നിന്ന് വരുന്നുണ്ട്. കൂടാതെ കളിയുടെ ഒഴുക്കിനെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്.ഗോൾ ആഘോഷങ്ങളെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. ഫുട്ബോളിന്റെ ആസ്വാദനത്തെ ഇത് ബാധിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ പലവിധ വിവാദങ്ങളും VAR മുഖാന്തരം ഉണ്ടായിട്ടുണ്ട്. ചുരുക്കത്തിൽ കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കാൻ മാത്രമാണ് VAR സഹായകരമായിട്ടുള്ളത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.പ്രീമിയർ ലീഗിലെ ക്ലബ്ബുകൾക്ക് തന്നെ ഇത് അഭിപ്രായമാണ് ഉള്ളത്.

അടുത്തമാസം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വാർഷിക ജനറൽ മീറ്റിംഗ് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു സ്റ്റേറ്റ്മെന്റ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സ് ഇറക്കിയിട്ടുണ്ട്.VAR അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ നിന്നും ഒഴിവാക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇത് വോടട്ടിന് ഇടണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് അടുത്ത മാസത്തെ മീറ്റിങ്ങിൽ VAR ഒഴിവാക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ വോട്ടിംഗ് നടത്തപ്പെടും. പ്രീമിയർ ലീഗിലെ 20 ക്ലബ്ബുകളാണ് ഇതിൽ പങ്കെടുക്കുക. അതിൽ പതിനാലോ അതിൽ കൂടുതൽ ക്ലബ്ബുകളോ അനുകൂലിച്ച് വോട്ട് ചെയ്താൽ മാത്രമാണ് VAR എടുത്ത് കളയാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം VAR പ്രീമിയർ ലീഗിൽ തന്നെ തുടർന്നേക്കും.

പൊതുവിൽ പല ക്ലബ്ബുകൾക്കും VAR എടുത്ത് ഒഴിവാക്കുന്നതിനോട് യോജിപ്പ് തന്നെയാണുള്ളത്.ഏതായാലും വോട്ടിങ്ങിനു ശേഷം മാത്രമാണ് വ്യക്തമായ ഒരു ചിത്രം ലഭിക്കുകയുള്ളൂ. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക്കാണ് ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.VAR ഉണ്ടായിട്ടും റഫറിംഗ് മിസ്റ്റേക്ക് വ്യാപകമാണ്. അതുകൊണ്ടുതന്നെ VAR ന്റെ ആവശ്യമില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 14 ക്ലബ്ബുകൾ VAR എടുത്ത് ഒഴിവാക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ച അടുത്ത സീസണിൽ VAR ടെക്നോളജി ഇല്ലാത്ത ഒരു പ്രീമിയർ ലീഗിനെയായിരിക്കും നമുക്ക് കാണാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!