UCL യോഗ്യത ലഭിച്ചില്ല,CR7 ന് വൻ തുക നഷ്ടമാകും!

വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിക്കാൻ സാധിക്കില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബ്രയിറ്റണോട് പരാജയപ്പെട്ടതോട് കൂടിയാണ് യുണൈറ്റഡിന്റെ എല്ലാ സാധ്യതകളും അവസാനിച്ചത്. നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്.

ഏതായാലും അടുത്ത ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ കഴിയില്ല എന്നുള്ളത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കും തിരിച്ചടിയേൽപ്പിക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് സാമ്പത്തികപരമായി വലിയ നഷ്ടമാണ് താരങ്ങളെ കാത്തിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിക്കാത്തതിനാൽ അടുത്ത സീസണിൽ യുണൈറ്റഡ് താരങ്ങളുടെ 25% സാലറി വെട്ടികുറച്ചേക്കും . യുണൈറ്റഡിൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന ഡിഹിയ, ക്രിസ്റ്റ്യാനോ എന്നിവരെയായിരിക്കും ഇത് വലിയ രൂപത്തിൽ ബാധിക്കുക.

ഒരു ആഴ്ച്ചയിൽ 3,85000 പൗണ്ടാണ് നിലവിൽ ക്രിസ്റ്റ്യാനോ സാലറിയായി കൊണ്ട് കൈപ്പറ്റുന്നത്. എന്നാൽ അടുത്ത സീസൺ മുതൽ ഇത് 2,88000 പൗണ്ടായി കുറയും.3,75000 പൗണ്ടാണ് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയക്ക് സാലറിയിനത്തിൽ ആഴ്ചയിൽ ലഭിക്കുന്നത്. ഇത് 2,81000 പൗണ്ടായി കുറഞ്ഞേക്കും. ബാക്കിയുള്ള എല്ലാ താരങ്ങളെയും ഇത് ബാധിക്കുമെന്നുറപ്പാണ്.

അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ കളിക്കുമോ എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അദ്ദേഹം ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും സജീവമാണ്. താരം റയലിലേക്ക് മടങ്ങി പോവാൻ സാധ്യതയുണ്ട് എന്നായിരുന്നു പ്രമുഖ മാധ്യമമായ മിറർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ ഇതിനുള്ള സാധ്യതകൾ വളരെയധികം വിരളമാണ്.

Leave a Reply

Your email address will not be published. Required fields are marked *