ആരാധകർക്ക് വേണ്ടി വിജയിക്കണം,ട്രെബിൾ തടയൽ അധിക പ്രചോദനം നൽകുന്നില്ല: ടെൻ ഹാഗ് വ്യക്തമാക്കുന്നു!
ഇന്ന് FA കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് പ്രശസ്തമായ Wembley സ്റ്റേഡിയത്തിൽ വെച്ചാണ് ഈ കലാശ പോരാട്ടം നടക്കുക. നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തുക എന്നുള്ളത് യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. പക്ഷേ അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് സിറ്റിയെ പരാജയപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളത് യുണൈറ്റഡിന് ആശ്വാസം നൽകുന്ന കാര്യമാണ്.
ഏതായാലും ഈ മത്സരത്തിനു മുന്നോടിയായി ചില കാര്യങ്ങൾ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് പറഞ്ഞിട്ടുണ്ട്.അതായത് ആരാധകർക്ക് വേണ്ടി ഈ കിരീടം നേടണം എന്നാണ് ടെൻ ഹാഗ് വന്നിട്ടുള്ളത്.സിറ്റിയുടെ ട്രെബിൾ കിരീടനേട്ടം തടയുക എന്നുള്ളത് തങ്ങൾക്ക് ഒരു എക്സ്ട്രാ മോട്ടിവേഷൻ നൽകുന്നില്ലെന്നും ടെൻ ഹാഗ് കൂട്ടിചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
💬 Team selection was on the agenda in Erik's recent press conference…
— Manchester United (@ManUtd) June 3, 2023
Who do you want to see in our starting XI tomorrow? 🔢#MUFC || #FACup
” ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ടതാണ്.അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഈ കിരീടം നേടേണ്ടതുണ്ട്.ഈ കിരീടം നേടാൻ വേണ്ടി ഞങ്ങൾ സർവ്വതും സമർപ്പിക്കണം.ആരാധകർ എന്താണ് ചിന്തിക്കുന്നത് എന്നുള്ളത് എനിക്കറിയാം. പക്ഷേ ഞങ്ങൾ കിരീടങ്ങൾ നേടുന്ന ഒരു യുണൈറ്റഡിലേക്ക് മടങ്ങിയെത്തണം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു കിരീടം നേടാനുള്ള അവസരമാണ് ഇത്.മറ്റുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.സിറ്റിയുടെ ട്രെബിളിനെ കുറിച്ച് താരങ്ങളോട് ചർച്ച ചെയ്യേണ്ട ഒരാവശ്യവും ഇവിടെയില്ല.കാരണം അത് ഒരു എക്സ്ട്രാ മോട്ടിവേഷൻ നൽകിയില്ല.മോട്ടിവേഷൻ ഇവിടെ ഇപ്പോൾ തന്നെ വളരെ ഉയർന്നാണ് നിലകൊള്ളുന്നത്. ഈ സീസണിൽ ഒരു കിരീടം നേടാനുള്ള അവസരം ഞങ്ങളുടെ മുന്നിലുണ്ട്, അത് നേടുക എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ മോട്ടിവേഷൻ ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
നേരത്തെ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു. മാത്രമല്ല ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ അവരുണ്ട്. 3 കിരീടങ്ങളും സ്വന്തമാക്കുക എന്ന് തന്നെയാണ് പെപിന്റെയും സംഘത്തിന്റെയും ലക്ഷ്യം. അതേസമയം പതിമൂന്നാമത്തെ FA കപ്പ് കിരീടമാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നത്.