PR സൈനിങ്,ക്രിസ്റ്റ്യാനോയുടെ കാര്യത്തിലെ അതേ മിസ്റ്റേക്ക് ആവർത്തിക്കരുതെന്ന് യുണൈറ്റഡിനോട് മുൻ താരം!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ മോശം പ്രകടനമാണ് അവർ നടത്തുന്നത്.ഗോളടിക്കാൻ ആളില്ല എന്നതാണ് യുണൈറ്റഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.ഹൊയ്ലുണ്ടിന് പ്രതീക്ഷിച്ച പോലെ തിളങ്ങാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു സ്ട്രൈക്കറെ കൂടി യുണൈറ്റഡ് എത്തിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.കരിം ബെൻസിമയെ യുണൈറ്റഡ് കൊണ്ടുവരും എന്നുള്ള റൂമറുകൾ സജീവമാണ്.
എന്നാൽ ഇക്കാര്യത്തിൽ ക്ലബ്ബിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ യുണൈറ്റഡ് താരമായ പോൾ പാർക്കർ.ബെൻസിമയെ സൈൻ ചെയ്യുന്നത് കേവലം ഒരു PR മാത്രമായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിലെ അതേ മിസ്റ്റേക്ക് ആവർത്തിക്കരുത് എന്നുമാണ് ഇദ്ദേഹം യുണൈറ്റഡിനോട് പറഞ്ഞിട്ടുള്ളത്.പാർക്കറുടെ വാക്കുകൾ ഇങ്ങനെയാണ്.
Benzema coming to Man United on a loan deal is a perfect opportunity for Rasmus Hojlund to learn from a complete striker. Get the 6 months loan deal done! pic.twitter.com/JlXgGrpYtm
— Kuria Chronicles (@I_amShiti) January 14, 2024
“കരിം ബെൻസിമയെ കൊണ്ടുവരുന്നത് പുറകോട്ടുള്ള നടത്തമായിരിക്കും. അദ്ദേഹം മറ്റൊരു PR സൈനിങ് മാത്രമായിരിക്കും.നിലവിൽ യുണൈറ്റഡിന് അത് ആവശ്യമില്ല.അദ്ദേഹം യുണൈറ്റഡിന് ഒരിക്കലും യോജിക്കാത്ത താരമാണ്. അദ്ദേഹം റയൽ മാഡ്രിഡ് വിടാനുള്ള പ്രധാനപ്പെട്ട കാരണം പണം തന്നെയാണ്. അദ്ദേഹത്തെ കൊണ്ടുവരുന്നത് ചില ആരാധകർക്ക് ഇഷ്ടപ്പെട്ടേക്കാം.പക്ഷേ അത് വലിയ മിസ്റ്റേക്കായിരിക്കും.ക്രിസ്റ്റ്യാനോ,സ്ലാറ്റൻ,കവാനി എന്നിവരെയൊക്കെ നമ്മൾ കൊണ്ടുവന്നത് മിസ്റ്റേക്കാണ്. ആ മിസ്റ്റേക്ക് ഇനിയും ആവർത്തിക്കരുത് “ഇതാണ് പോൾ പാർക്കർ പറഞ്ഞിട്ടുള്ളത്.
നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിന് വേണ്ടിയാണ് ബെൻസിമ കളിച്ചു കൊണ്ടിരിക്കുന്നത്.മികച്ച പ്രകടനം അവിടെ അദ്ദേഹം നടത്തുന്നുണ്ട്.21 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.പക്ഷേ ക്ലബ്ബുമായി അത്ര സ്വരച്ചേർച്ചയിൽ അല്ല അദ്ദേഹം മുന്നോട്ടുപോകുന്നത്.