MLSലേക്ക് തന്നെ മടങ്ങിപ്പോകൂ: ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷനിൽ നിന്നും റൂണിക്കെതിരെ പ്രതിഷേധം!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഇതിഹാസമായ വെയ്ൻ റൂണി ഇതുവരെ അമേരിക്കൻ ക്ലബ്ബായ ഡിസി യുണൈറ്റഡിനെയിരുന്നു പരിശീലിപ്പിച്ചിരുന്നത്.ഈയിടെ അദ്ദേഹം MLSനോട് വിടപറഞ്ഞുകൊണ്ട് ഇംഗ്ലണ്ടിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു. ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ബിർ മിങ്ഹാം സിറ്റിയുടെ പരിശീലകനായി കൊണ്ട് വെയ്ൻ റൂണി ചുമതല ഏറ്റിരുന്നു.എന്നാൽ വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് സെക്കൻഡ് ഡിവിഷനിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

ആദ്യ മത്സരത്തിൽ മിഡിൽസ്ബ്രോയോട് അവർ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞദിവസം നടന്ന രണ്ടാം മത്സരത്തിലും റൂണിയുടെ ടീം പരാജയപ്പെടുകയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഹൾ സിറ്റി ബിർമിങ്ഹാമിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി റൂണിക്കെതിരെ അവിടെനിന്നും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.

റൂണിയെ പരസ്യമായി അപമാനിക്കുകയാണ് അവിടുത്തെ ആരാധകരിൽ ഒരാൾ ചെയ്തിട്ടുള്ളത്.MLSലേക്ക് തന്നെ മടങ്ങിപ്പോകൂ എന്നാണ് ആരാധകൻ ആവശ്യപ്പെട്ടിട്ടുള്ളത്. അതായത് അമേരിക്കൻ ലീഗിലെ പരിശീലകനായിരുന്ന റൂണിക്ക് ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷനിൽ പോലും പരിശീലിപ്പിക്കാനുള്ള അർഹതയില്ല എന്നാണ് ഇവർ ആരോപിക്കുന്നത്.

അടുത്ത മത്സരത്തിൽ സതാംപ്റ്റണാണ് ബിർമിങ്ഹാമിന്റെ എതിരാളികൾ. ആ മത്സരത്തിലും പരാജയപ്പെട്ടാൽ റൂണിക്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. നിലവിൽ പോയിന്റ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് അവർ ഉള്ളത്. 13 മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയം മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.വമ്പൻമാരായ ലെസ്റ്റർ സിറ്റിയാണ് ഇപ്പോൾ ഒന്നാം സ്ഥാനം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *