CR7 യുണൈറ്റഡിൽ ഉണ്ടാക്കിയ ഇമ്പാക്ട് എന്തൊക്കെ?ഡാലോട്ട് പറയുന്നു!
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണിലും ആകെ 20 ഗോളുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.പലപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒറ്റക്ക് രക്ഷിച്ചെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഏതായാലും ക്രിസ്റ്റ്യാനോയെ പ്രശംസിച്ചു കൊണ്ട് സഹതാരമായ ഡിയോഗോ ഡാലോട്ട് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ക്രിസ്ത്യാനോ റൊണാൾഡോ നല്ലൊരു വ്യക്തിയാണെന്നും യുണൈറ്റഡിന്റെ ഈ സീസണിലെ പോസിറ്റീവ് അദ്ദേഹമാണ് എന്നുമാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡാലോട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 2, 2022
” ഈ സീസണിലെ ഏറ്റവും പോസിറ്റീവായ ഒരു ഘടകമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. വർക്കിംഗ് കൾച്ചറുള്ള, വലിയ പ്രൊഫഷണലിസമുള്ള, നല്ല മെന്റാലിറ്റിയുള്ള അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് എനിക്കും എന്റെ കരിയറിനും വളരെയധികം സഹായകരമാണ്. അദ്ദേഹത്തിന്റെ വർക്കിനെ കുറിച്ച് ഞാൻ കൂടുതൽ പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഒരു നല്ല വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കരിയറിലെ കണക്കുകൾ എല്ലാം തന്നെ നിങ്ങൾക്ക് തെളിവുകളായി മുന്നിലുണ്ട്. തീർച്ചയായും അദ്ദേഹം ഇവിടെ ഉള്ളതിൽ ഞങ്ങളെല്ലാവരും ഹാപ്പിയാണ്. അദ്ദേഹം വളരെ ഫ്രണ്ട്‌ലിയാണ്. താൻ വിശ്വസിക്കുന്നവർക്ക് വേണ്ടി ഏതറ്റം വരെ പോകാനും CR7 തയ്യാറാണ്. എങ്കിൽ ഉള്ള എല്ലാവരും അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നു.ക്രിസ്റ്റ്യാനോ ഞങ്ങളോടൊപ്പം ഉള്ളത് തന്നെ വലിയൊരു മുൻതൂക്കമാണ് ” ഇതാണ് ഡാലോട്ട് പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ മാത്രമല്ല, പോർച്ചുഗൽ ടീമിലും ക്രിസ്റ്റ്യാനോയുടെ സഹതാരമാണ് ഡാലോട്ട്. അഞ്ച് മത്സരങ്ങളാണ് ഇതുവരെ പോർച്ചുഗലിന് വേണ്ടി ഡാലോട്ട് കളിച്ചിട്ടുള്ളത്.