CR7 ന്റെ കാര്യത്തിൽ താൻ അസ്വസ്ഥനാണെന്ന വാർത്ത,തിരിച്ചടിച്ച് റാഷ്ഫോർഡ്!

കഴിഞ്ഞ ദിവസം പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രയിറ്റണെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. പോർച്ചുഗീസ് സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,ബ്രൂണോ ഫെർണാണ്ടസ് എന്നിവരായിരുന്നു യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്.

ഏതായാലും ഈ മത്സരത്തിന് ശേഷം പ്രമുഖ മാധ്യമമായ സ്പോർട്ട് ബിൽഡിന്റെ ജേണലിസ്റ്റായ ക്രിസ്ത്യൻ ഫാക് ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു.അതായത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ ഇംഗ്ലീഷ് താരങ്ങളായ റാഷ്ഫോർഡും ഹാരി മഗ്വയ്റുമൊക്കെ അസ്വസ്ഥരാണ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.ഫാകിന്റെ ട്വീറ്റ് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡ്രസിങ് റൂമിനെ നയിക്കാൻ ആഗ്രഹിക്കുന്നുണ്ട്.എന്നാൽ ഇക്കാര്യത്തിൽ ഇംഗ്ലീഷ് താരങ്ങളായ റാഷ്ഫോർഡ്,മഗ്വയ്ർ എന്നിവരെ പോലെയുള്ളവർ അസ്വസ്ഥരാണ്.യുണൈറ്റഡ് ടീമിൽ ഒരു വിഭജനത്തിനുള്ള റിസ്ക്ക് അവിടെയുണ്ട് ” ഇതായിരുന്നു ഫാകിന്റെ ട്വീറ്റ്.

എന്നാൽ ഇതിനെതിരെ മാർക്കസ് റാഷ്ഫോർഡ് നേരിട്ട് തന്നെ പ്രതികരിച്ചിട്ടുണ്ട്.തന്റെ ട്വിറ്റർ വഴിയാണ് റാഷ്ഫോർഡ് ഇതിനെതിരെ തിരിച്ചടിച്ചത്. റാഷ്ഫോർഡിന്റെ ട്വീറ്റ് ഇങ്ങനെയാണ്.

” ഞങ്ങൾ നല്ല രൂപത്തിൽ മുന്നോട്ടു പോകുന്ന സമയത്താണോ നിങ്ങൾ ഇതുണ്ടാക്കുന്നത്? ടീമിൽ വിഭജനമുണ്ടാക്കാൻ ശ്രമിക്കുന്നത് നിർത്തൂ ” ഇതായിരുന്നു റാഷ്ഫോർഡിന്റെ മറുപടി. അതായത് ടീമിൽ ക്രിസ്റ്റ്യാനോയുമായി യാതൊരുവിധ പ്രശ്നങ്ങളില്ല എന്ന് തന്നെയാണ് റാഷ്ഫോർഡ് പറഞ്ഞുവെക്കുന്നത്.

ഇനി ലീഡ്സിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.അതിന് ശേഷം യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *