CR7 നേക്കാൾ സാലറി,സലാക്ക് വേണ്ടി സൗദി ഒരുങ്ങി തന്നെ!
ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരമായ മുഹമ്മദ് സലായുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് വരുന്ന സമ്മറിലാണ് അവസാനിക്കുക. എന്നാൽ ഈ കരാർ പുതുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ ലിവർപൂൾ യാതൊരുവിധ വ്യക്തതകളും നൽകിയിട്ടില്ല. തനിക്ക് ഇതുവരെ ക്ലബ്ബിൽ നിന്നും ഓഫറുകൾ ഒന്നും ലഭിച്ചിട്ടില്ല എന്ന കാര്യം സലാ തന്നെ തുറന്നു പറഞ്ഞിരുന്നു.സലായുടെ കോൺട്രാക്ട് പുതുക്കാൻ വേണ്ടി ശ്രമിക്കാത്തതിൽ ലിവർപൂളിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.
കഴിഞ്ഞ സമ്മറിൽ തന്നെ സലായെ സ്വന്തമാക്കാൻ സൗദി അറേബ്യ ശ്രമങ്ങൾ നടത്തിയിരുന്നു. ഒരു റെക്കോർഡ് ട്രാൻസ്ഫർ
ഫീയായിരുന്നു സൗദി ക്ലബ്ബായ അൽ ഇത്തിഹാദ് സലാക്ക് വേണ്ടി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ലിവർപൂൾ അത് തള്ളിക്കളയുകയായിരുന്നു. പക്ഷേ ഈ സമ്മറിൽ സലാ സൗദിയിലേക്ക് തന്നെ എത്തിയേക്കും എന്നുള്ള റൂമറുകൾ വളരെ വ്യാപകമാണ്.സൗദി അറേബ്യ അതിനു വേണ്ടി തയ്യാറെടുത്തു കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് സലാക്ക് വേണ്ടി ഓഫർ നൽകാൻ സൗദി ചീഫുകൾ തയ്യാറായിക്കഴിഞ്ഞു എന്നാണ് വാർത്ത.ഫുട്ബോൾ ലോകം കണ്ട ഏറ്റവും വലിയ സാലറിയായിരിക്കും അദ്ദേഹത്തിന് ഓഫർ ചെയ്യുക. നിലവിൽ റൊണാൾഡോയാണ് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്നത്. ഏകദേശം 200 മില്യൺ യൂറോളമാണ് റൊണാൾഡോയുടെ സാലറി.എന്നാൽ അതിനേക്കാൾ വലിയ ഒരു സാലറി സൗദി സലാക്ക് വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ലയണൽ മെസ്സിക്കും വിനീഷ്യസ് ജൂനിയർക്കും ഒരു ബില്യൺ സാലറിയുടെ ഓഫർ സൗദി അറേബ്യ നൽകിയിരുന്നു.എന്നാൽ രണ്ടുപേരും അത് നിരസിക്കുകയായിരുന്നു. ഏതായാലും സലായുടെ കോൺട്രാക്ട് പുതുക്കാൻ ലിവർപൂൾ ഉദ്ദേശിക്കുന്നില്ല എങ്കിൽ അദ്ദേഹം സൗദി അറേബ്യയിലേക്ക് എത്താൻ തന്നെയാണ് സാധ്യത. ഈ സീസണിലും തകർപ്പൻ പ്രകടനം നടത്തുന്ന സലാ ഇനി മറ്റേതെങ്കിലും യൂറോപ്യൻ ക്ലബ്ബുകളിലേക്ക് തന്നെ പോകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.