CR7 ഇറങ്ങുമോ? യുണൈറ്റഡ് ഇന്ന് ഷെറിഫിനെതിരെ,യൂറോപ്പയിൽ ഇന്ന് തീപ്പാറും!

യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എഫ്സി ഷെറിഫാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:15ന് ഷെറിഫിന്റെ മൈതാനമായ മോൾഡോവയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ആദ്യ മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡിനോട് പരാജയപ്പെട്ടുകൊണ്ടാണ് യുണൈറ്റഡ് വരുന്നത്.അതുകൊണ്ടുതന്നെ യുണൈറ്റഡിന് വിജയം ആവശ്യമാണ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഒമോനിയയെ പരാജയപ്പെടുത്താൻ ഷെറിഫിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ റയലിനെയും ഷാക്തറിനേയും അട്ടിമറിച്ച ടീം കൂടിയാണ് ഷെറിഫ്.അതുകൊണ്ടുതന്നെ യുണൈറ്റഡിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.

റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നുള്ളതാണ് ആരാധകർ നോക്കുന്ന കാര്യം. പത്ര സമ്മേളനത്തിൽ യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗിനോട് ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു.എന്നാൽ റൊണാൾഡോ ഇറങ്ങുമോ എന്നറിയാൻ മത്സരം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് മോൾഡോവയിലെ ആരാധകരോട് എനിക്ക് പറയാനുള്ളത് എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

അതേസമയം മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് നൽകുന്ന സാധ്യത ഇലവനിൽ റൊണാൾഡോക്ക് ഇടമുണ്ട്.റൊണാൾഡോക്കൊപ്പം ആന്റണി,സാഞ്ചോ എന്നിവരായിരിക്കും മുന്നേറ്റ നിരയിൽ ഇറങ്ങുക. ഏതായാലും യുണൈറ്റഡ് സാധ്യത ഇലവൻ താഴെ നൽകുന്നു.

ഡിഹിയ,ഡാലോട്ട്,വരാനെ,ലിസാൻഡ്രോ,മലാസിയ,മക്ടോമിനി,കാസമിറോ,ആന്റണി,ബ്രൂണോ,സാഞ്ചോ,റൊണാൾഡോ എന്നിവരായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക.

ഏതായാലും പ്രീമിയർ ലീഗിൽ സമീപകാലത്തെ മികച്ച പ്രകടനം നടത്തിയ യുണൈറ്റഡിന് യൂറോപ്പ ലീഗിൽ അത് തുടരാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നത്തെ മത്സരത്തിൽ യുണൈറ്റഡ് വിജയക്കുമെന്നാണ് ആരാധക പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *