CR7ന് പ്രശംസ, പക്ഷേ മികച്ച താരം റൂണിയാണ് : യുണൈറ്റഡിന്റെ സൂപ്പർതാരം പറയുന്നു!

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്ന ആന്റണി മാർഷ്യൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ മടങ്ങി എത്തിയിരുന്നു. പ്രീ സീസണിൽ എറിക്ക് ടെൻ ഹാഗിന് കീഴിൽ തകർപ്പൻ പ്രകടനമായിരുന്നു മാർഷൽ പുറത്തെടുത്തിരുന്നത്.എന്നാൽ പരിക്കുകൾ വീണ്ടും താരത്തിന് വിനയാവുകയായിരുന്നു.നിലവിൽ പരിക്ക് മൂലം താരത്തിന് അവസരങ്ങൾ ലഭിക്കാറില്ല.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ,വെയിൻ റൂണി എന്നിവർക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് ആന്റണി മാർഷൽ. എന്നാൽ താൻ കൂടെ കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച താരം വെയിൻ റൂണിയാണെന്നും അദ്ദേഹം ഒരു മോൺസ്റ്ററാണ് എന്നുമാണ് മാർഷ്യൽ പറഞ്ഞിട്ടുള്ളത്.കൂടാതെ ഇദ്ദേഹം റൊണാൾഡോയേയും പ്രശംസിച്ചിട്ടുണ്ട്.മാർഷ്യലിന്റെ വാക്കുകൾ ഫ്രാൻസ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ സൂപ്പറായിട്ടുള്ള,വളരെ ഹമ്പിളായിട്ടുള്ള താരമാണ്.മാത്രമല്ല നല്ല ഹാർഡ് വർക്കറുമാണ്.ഞങ്ങൾ ജിമ്മിലും ട്രെയിനിങ് സെഷനുകളിലും പരസ്പരം സംസാരിക്കാറുണ്ട്.അദ്ദേഹം എന്താണ് ചെയ്യുന്നത് എന്നുള്ളത് ഞാൻ കൃത്യമായി നിരീക്ഷിക്കാറുണ്ട്. കാരണം അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ ഞാൻ കൂടെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച താരം,അത് വെയിൻ റൂണിയാണ്. അദ്ദേഹം എപ്പോഴും ടീമിനു വേണ്ടിയാണ് കളിക്കുക. 100% അദ്ദേഹം ക്ലബ്ബിനു വേണ്ടി നൽകും അദ്ദേഹം ഒരു മോൺസ്റ്റർ ആണ്. ഫുട്ബോളർ എന്ന നിലയിൽ റോൾ മോഡലുമാണ് ” ഇതാണ് മാർഷ്യൽ പറഞ്ഞിട്ടുള്ളത്.

റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഈ സീസൺ വളരെയധികം കഠിനമാണ്.7 മത്സരങ്ങളിൽ ആണ് ആകെ റൊണാൾഡോ കളിച്ചിട്ടുള്ളത്. ഇതുവരെ ഒരു ഗോളോ ഒരു അസിസ്റ്റോ നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. പക്ഷേ റൊണാൾഡോ ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *