CR7നെ സൈൻ ചെയ്തിരുന്നെങ്കിൽ ആഴ്സണൽ PL കിരീടം നേടിയേ നേടിയേനേ : മോർഗൻ

ഈ സീസണിന്റെ തുടക്കത്തിൽ തകർപ്പൻ പ്രകടനമായിരുന്നു പ്രീമിയർ ലീഗിൽ വമ്പൻമാരായ ആഴ്സണൽ പുറത്തെടുത്തിരുന്നത്. വലിയ ഒരു ലീഡ് തന്നെ അവർക്ക് ഉണ്ടായിരുന്നു.പക്ഷേ അവസാനത്തിൽ അതെല്ലാം കളഞ്ഞു കുളിക്കുകയും മാഞ്ചസ്റ്റർ സിറ്റി മുന്നോട്ടു വരികയും ചെയ്തു. ഇപ്പോൾ ആഴ്സണൽ ഏതാണ്ട് പ്രീമിയർ ലീഗ് കിരീടം കൈവിട്ടു കളഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആഴ്സനലിൽ എത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ക്ലബ്ബ് അദ്ദേഹത്തെ സൈൻ ചെയ്തിരുന്നില്ല. റൊണാൾഡോയെ അന്ന് ആഴ്സണൽ സൈൻ ചെയ്തിരുന്നുവെങ്കിൽ പ്രീമിയർ ലീഗ് കിരീടം ആഴ്സണൽ തന്നെ നേടിയേനെ എന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റും ആഴ്സണൽ ആരാധകനുമായ പിയേഴ്സ് മോർഗൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സമയത്ത് അദ്ദേഹത്തെ നമ്മൾ സൈൻ ചെയ്തിരുന്നുവെങ്കിൽ നമുക്ക് പ്രീമിയർ ലീഗ് കിരീടം നേടാൻ സാധിക്കുമായിരുന്നു.അദ്ദേഹം ക്ലബ്ബിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നു. എങ്ങനെയാണ് മേജർ ട്രോഫികൾ നേടുക, അത്യാവശ്യഘട്ടങ്ങളിൽ എങ്ങനെയാണ് ഗോളുകൾ നേടുക എന്നതൊക്കെ നന്നായി അറിയാവുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ” ഇതാണ് പിയേഴ്സ് മോർഗൻ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ്മായുള്ള കോൺട്രാക്ട് റദ്ദാക്കിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പോകേണ്ടിവന്നത് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്രിലേക്കാണ്. അവിടെ ഇന്നലെ നടന്ന മത്സരത്തിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *