Confirmed : ബ്രസീലിയൻ സൂപ്പർ താരം ആഴ്സണലിൽ!

അടുത്ത സീസണിലേക്ക് രണ്ട് സൂപ്പർ സ്ട്രൈക്കർമാരെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.എർലിംഗ് ഹാലണ്ട്,ജൂലിയൻ ആൽവരസ് എന്നിവരെയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മുന്നേറ്റനിരയിൽ ചില താരങ്ങളെ വിൽക്കാൻ സിറ്റിക്ക് പദ്ധതിയുണ്ടായിരുന്നു.

ഇപ്പോഴിതാ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഗബ്രിയേൽ ജീസസ് ആഴ്സണലിലേക്ക് എത്തിയിട്ടുണ്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ കൺഫേം ചെയ്തിട്ടുണ്ട്.താരത്തിന്റെ ഏജന്റുമായി നടത്തിയ ചർച്ചയിൽ പേഴ്സണൽ ടെംസ് ഒക്കെ പൂർണ്ണമായും അംഗീകരിച്ചിട്ടുണ്ട്.

2027 വരെയുള്ള ഒരു കരാറിലായിരിക്കും ജീസസ് ഒപ്പ് വെക്കുക.45 മില്യൺ പൗണ്ടാണ് താരത്തിന് വേണ്ടി ആഴ്സനൽ മാഞ്ചസ്റ്റർ സിറ്റിക്ക് നൽകുക. ആഴ്സണലിന്റെ പരിശീലകനായ ആർട്ടെറ്റയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ജീസസ് ക്ലബ്ബിൽ എത്തുന്നത്. പ്രീമിയർ ലീഗിൽ കളിച്ചു പരിചയമുള്ളതിനാൽ താരത്തിന് വരവ് ആഴ്സണലിന് ഗുണകരമാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

മറ്റൊരു ബ്രസീലിയൻ താരമായ ഗബ്രിയേൽ മാർട്ടിനെല്ലി നിലവിൽ ആഴ്സണൽ താരമാണ്. മാത്രമല്ല റാഫീഞ്ഞയെ കൂടി ആഴ്സണൽ നോട്ടമിടുന്നുണ്ട്.നേരത്തെ ഫാബിയോ വിയേരയെ സ്വന്തമാക്കാൻ ആഴ്സണലിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *