700 ന്റെ തിളക്കത്തിൽ റൊണാൾഡോ,എവെർട്ടൻ പരിശീലകൻ ഫ്രാങ്ക് ലംപാർഡ് പറഞ്ഞത്!

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് എവെർടണെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇവോബിയുടെ ഗോളിൽ യുണൈറ്റഡ് പിറകിൽ പോയെങ്കിലും പിന്നീട് തിരിച്ചടിക്കുകയായിരുന്നു. ആന്റണി, റൊണാൾഡോ എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിനെ വിജയം നേടിക്കൊടുത്തത്.

ഏതായാലും ഈ ഗോളോടുകൂടി ക്ലബ്ബ് കരിയറിൽ 700 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്.ഈയൊരു നേട്ടത്തെ എവെർടൺ പരിശീലകനായ ഫ്രാങ്ക്‌ ലംപാർഡ് പ്രശംസിച്ചിട്ടുണ്ട്.അസാധാരണമായ ഒരു നേട്ടമാണ് റൊണാൾഡോ കരസ്ഥമാക്കിയിട്ടുള്ളത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. റൊണാൾഡോ മറ്റേതെങ്കിലും മത്സരത്തിൽ ഗോളടിക്കാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നും ലംപാർഡ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹത്തിന്റെ ഈ നേട്ടം അസാധാരണമായ ഒരു നേട്ടമാണ്. ഫുട്ബോളിൽ ഉണ്ടായിട്ടുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ. അദ്ദേഹം മറ്റേതെങ്കിലും മത്സരത്തിൽ ഗോൾ നേടാനായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. അദ്ദേഹം കളത്തിലേക്ക് വന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചിരിക്കും.ഞാൻ റൊണാൾഡോക്ക് വലിയ ഒരു ക്രെഡിറ്റ് തന്നെ നൽകുന്നു.അമേസിംഗ് ആയിട്ടുള്ള ഒരു താരമാണ് റൊണാൾഡോ ” ലംപാർഡ് പറഞ്ഞു.

ഏതായാലും പതിയെ പതിയെ റൊണാൾഡോ തന്റെ താളം കണ്ടെത്തുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഒമോനിയക്കെതിരെയുള്ള മത്സരത്തിൽ അസിസ്റ്റ് നേടിയതിന് പിന്നാലെയാണ് റൊണാൾഡോ എവെർടനെതിരെ ഇപ്പോൾ ഗോൾ കണ്ടെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!