4 ഗോളടിച്ച് റെക്കോർഡ് ഇട്ടു, എന്നിട്ടും ഹാപ്പിയല്ലെന്ന് പാൽമർ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവർ ബ്രൈറ്റണെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ 6 ഗോളുകളും പിറന്നിട്ടുള്ളത് ആദ്യ പകുതിയിൽ തന്നെയാണ്. ചെൽസിയുടെ സൂപ്പർ താരം കോൾ പാൽമർ നടത്തിയ അത്ഭുത പ്രകടനമാണ് അവർക്ക് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.നാല് ഗോളുകളും നേടിയത് അദ്ദേഹമാണ്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അദ്ദേഹം 4 ഗോളുകൾ നേടുകയായിരുന്നു. അതിൽ ഒരു കിടിലൻ ഫ്രീകിക്ക് ഗോളുമുണ്ട്. നാല് ഗോൾ നേടിയിട്ടും പാൽമർ ഹാപ്പിയല്ല എന്നതാണ് വസ്തുത.തനിക്ക് ഇനിയും കൂടുതൽ ഗോളുകൾ നേടാമായിരുന്നു എന്നാണ് പാൽമർ പറഞ്ഞിട്ടുള്ളത്.മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” എനിക്ക് മത്സരത്തിൽ കൂടുതൽ ഗോളുകൾ നേടാമായിരുന്നു.അഞ്ചോ ആറോ ഗോളുകൾ നേടാൻ സാധിക്കുമായിരുന്നു. ആദ്യത്തെ ഗോളവസരം പാഴാക്കിയപ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു. പക്ഷേ അവർ ഹൈലൈൻ ഡിഫൻസ് ആണ് കളിച്ചത്.അതുകൊണ്ടുതന്നെ കൂടുതൽ അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. മികച്ച ഒരു ഗെയിം പ്ലാൻ തന്നെ ഞങ്ങൾക്ക് ഉണ്ടായിരുന്നു. കൂടുതൽ അറ്റാക്കുകള്‍ നടത്താൻ സാധിച്ചു. എതിരാളികൾ ശക്തമായിരുന്നു.മൂന്ന് പോയിന്റുകൾ സ്വന്തമാക്കാൻ സാധിച്ചു. ഇനിയുള്ള മത്സരങ്ങളിലും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ശ്രമിച്ചിരിക്കും ” ഇതാണ് പാൽമർ പറഞ്ഞിട്ടുള്ളത്.
ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ നേടിയതോടെ അത് റെക്കോർഡ് ആയി മാറുകയായിരുന്നു.പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ആദ്യപകുതിയിൽ തന്നെ നാല് ഗോളുകൾ സ്വന്തമാക്കുന്നത്. ഈ പ്രീമിയർ ലീഗിൽ 6 ഗോളുകളും 4 അസിസ്റ്റുകളും ആണ് അദ്ദേഹം ആകെ സ്വന്തമാക്കിയിട്ടുള്ളത്. സിറ്റിയിൽ നിന്നും ചെൽസിയിൽ എത്തിയതിനു ശേഷം ഗംഭീര പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.