200 മത്സരങ്ങൾ പിന്നിട്ടു, പ്രീമിയർ ലീഗിൽ മികച്ചത് ക്രിസ്റ്റ്യാനോയോ റൂണിയോ? കണക്കുകൾ ഇങ്ങനെ!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയിൻ റൂണിയും എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല.റൂണിക്കൊപ്പം യുണൈറ്റഡിൽ കളിച്ച ക്രിസ്റ്റ്യാനോ ക്ലബ് വിട്ടിരുന്നു. പക്ഷേ ഈ സീസണിൽ തിരിച്ചെത്തിയ റൊണാൾഡോ മികച്ച രൂപത്തിലാണ് ഇപ്പോഴും കളിക്കുന്നത്. ഏതായാലും പ്രീമിയർലീഗിൽ 200 മത്സരങ്ങൾ പൂർത്തിയാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. 200 മത്സരങ്ങൾ പൂർത്തിയായപ്പോൾ, റൂണിയുടെയും ക്രിസ്റ്റ്യാനോയുടെയും പ്രകടനത്തിന്റെ ഒരു താരതമ്യം നടത്തി നോക്കാം. പ്ലാനെറ്റ് ഫുട്ബോളാണ് ഈ കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്.
How Ronaldo’s record after 200 PL games compares with Rooney’s on https://t.co/UiAKKYmDm4 – https://t.co/ZfWzC4zlMI
— Murshid Ramankulam (@Mohamme71783726) October 8, 2021
Cristiano Ronaldo
Games: 200
Starts: 160
Sub appearances: 40
Goals: 87
Assists: 34
Penalties scored: 11
Minutes per goal: 170.6
Minutes per non-penalty goal: 195.3
Minutes per goal or assist: 122.6
Wayne Rooney
Games: 200
Starts: 161
Sub appearances: 39
Goals: 70
Assists: 41
Penalties scored: 0
Minutes per goal: 212.2
Minutes per non-penalty goal: 212.2
Minutes per goal or assist: 113.8
ഇതാണ് കണക്കുകൾ.. ഗോളുകളുടെ കാര്യത്തിൽ ഒരല്പം മുൻതൂക്കം റൊണാൾഡോക്കുണ്ട്.എന്നിരുന്നാലും ഏകദേശം സമാനമായ രൂപത്തിലുള്ള പ്രകടനമാണ് ഇരുവരും യുണൈറ്റഡിന് വേണ്ടി കാഴ്ച്ചവെച്ചിട്ടുള്ളത് എന്ന കാര്യം ഇതിൽ നിന്നും വ്യക്തമാണ്.