20 മില്ല്യണ് ലഭിക്കുമായിരുന്ന ആൽവരസിനെ വേണ്ടെന്ന് വെച്ച് 60 മില്യണ് ഫെറാനെ ബാഴ്സ സൈൻ ചെയ്തു : ഏജന്റ്
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. അതിനു മുന്നേ തന്നെ റിവർ പ്ലേറ്റുമായി അവർ കരാറിൽ എത്തിയിരുന്നു. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് സിറ്റിക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും ഹൂലിയൻ ആൽവരസ് പുറത്തെടുത്തത്. പ്രത്യേകിച്ച് ഖത്തർ വേൾഡ് കപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
ഇപ്പോഴിതാ ഹൂലിയൻ ആൽവരസിന്റെ ഏജന്റായ ജോസപ് മരിയ മിങ്കെല ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. അതായത് ഈ അർജന്റീന താരത്തെ കേവലം 20 മില്യൺ യൂറോക്ക് താൻ ബാഴ്സക്ക് ഓഫർ ചെയ്തിരുന്നുവെന്നും എന്നാൽ അവരത് നിരസിക്കുകയാണ് ചെയ്തത് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഏജന്റിന്റെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
What could have been for Barcelona 💭 pic.twitter.com/2LDCEOx48t
— GOAL (@goal) July 12, 2023
” ഞാൻ കേവലം 20 മില്യൺ യൂറോക്ക് ഹൂലിയൻ ആൽവരസിനെ എഫ്സി ബാഴ്സലോണ ഓഫർ ചെയ്തിരുന്നു. അവർക്ക് 5 വർഷത്തിനുള്ളിൽ പേയ്മെന്റ് നൽകിയാൽ മതിയായിരുന്നു. പക്ഷേ ബാഴ്സ അത് നിരസിച്ചു. എന്നിട്ട് അവർ സ്വന്തമാക്കിയത് ഫെറാൻ ടോറസിനെയാണ്. അദ്ദേഹത്തിന് വേണ്ടി 60 മില്യൺ യൂറോയാണ് ചിലവഴിച്ചത്.ആൽവരസിനെക്കാൾ മികച്ച താരമാണ് ഫെറാൻ എന്ന് എന്നോട് പറയുകയും ചെയ്തിരുന്നു “ഇതാണ് ഏജന്റായ മിങ്കെല പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്സലോണയിൽ എത്തിയ ടോറസ് പരാജയപ്പെടുന്ന കാഴ്ചയാണ് നമുക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടുള്ളത്.അതേസമയം ഹൂലിയൻ ആൽവരസ് ഇപ്പോൾ തകർപ്പൻ പ്രകടനം നടത്തുന്നുമുണ്ട്. ലയണൽ മെസ്സിയെ എഫ് സി ബാഴ്സലോണയിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ച വ്യക്തികളിൽ ഒരാൾ കൂടിയാണ് ജോസഫ് മരിയ മിങ്കെല.