11 കൊല്ലം കളിച്ചിട്ട് ഞാനാകെ നേടിയത് 11 ഗോളുകളാണ്:ഹാലന്റിന്റെ കാര്യത്തിൽ പ്രതികരിച്ച് പെപ്
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. ചെൽസിയായിരുന്നു സിറ്റിയെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്റ്റെർലിങ്ങിലൂടെ ചെൽസി ലീഡ് നേടുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ റോഡ്രി നേടിയ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു.
ഹാലന്റ് ഉൾപ്പെടെയുള്ള മിന്നും താരങ്ങൾ സിറ്റിക്ക് വേണ്ടി അണിനിരന്നുവെങ്കിലും മത്സരത്തിൽ കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.ഹാലന്റ് ഗോളടിക്കാത്തതിനെക്കുറിച്ച് സിറ്റിയുടെ പരിശീലകനായ പെപ്പിനോട് അഭിപ്രായം തേടിയിരുന്നു. എന്ത് ഉപദേശമാണ് ഈയൊരു അവസരത്തിൽ ഹാലന്റിന് നൽകാനുള്ളത് എന്നായിരുന്നു ചോദ്യം. 11 കൊല്ലം കളിച്ചിട്ട് 11 ഗോളുകൾ നേടിയ ഞാൻ എന്ത് ഉപദേശം നൽകാൻ എന്നാണ് പെപ് തമാശ രൂപേണ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
"I played for 11 years and scored 11 goals. What stats! One goal a season" 😅
— Hayters TV (@HaytersTV) February 17, 2024
Pep Guardiola defends the misfiring Erling Haaland 😲
🔗 https://t.co/TjslGTcMpa pic.twitter.com/R4OUZmyQ0Z
“ഞാൻ 11 വർഷക്കാലം കളിച്ചിട്ടുണ്ട്. എന്നിട്ട് എനിക്ക് ആകെ 11 ഗോളുകൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ഹാലന്റിന് ഉപദേശം ഒന്നും നൽകാനില്ല.അടുത്ത മത്സരത്തിൽ അദ്ദേഹം ഗോൾ നേടിയിരിക്കും.മത്സരത്തിന്റെ ആദ്യപകുതിയിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നില്ല. അവിടെയാണ് ഞങ്ങൾ ഇംപ്രൂവ് ആവേണ്ടത് “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയിൽ 11 വർഷം ഡിഫൻസീവ് മിഡ്ഫീൽഡർ ആയിക്കൊണ്ടാണ് പെപ് കളിച്ചിട്ടുള്ളത്.ബാഴ്സ കരിയറിൽ അദ്ദേഹം 11 ഗോളുകളാണ് നേടിയിട്ടുള്ളത്. ആകെ 16 വർഷക്കാലത്തെ കരിയറാണ് അദ്ദേഹത്തിന് അവകാശപ്പെടാൻ ഉള്ളത്. ഈ 16 വർഷത്തിനുള്ളിൽ 484 മത്സരങ്ങൾ കളിച്ച പെപ് 20 ഗോളുകളാണ് ആകെ കരിയറിൽ നേടിയിട്ടുള്ളത്.