100-ൽ 95ഉം പച്ചക്കള്ളം, സത്യം ഉടൻ വെളിപ്പെടുത്തും : മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോ!
ഇനി ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരം, അത് ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ്. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താൽപര്യം പ്രകടിപ്പിച്ചതു മുതൽ നിരവധി ക്ലബ്ബുകളെ അദ്ദേഹവുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. മാത്രമല്ല ഇപ്പോഴും യുണൈറ്റഡിലെ റൊണാൾഡോയെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്.ഇംഗ്ലീഷ് മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത്.
എന്നാൽ ഈ മാധ്യമങ്ങൾക്കെതിരെ ഇപ്പോൾ പരസ്യമായി റൊണാൾഡോ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. അതായത് മാധ്യമങ്ങൾ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും ഉടൻതന്നെ ഒരു ഇന്റർവ്യൂ നൽകിക്കൊണ്ട് സത്യം താൻ വെളിപ്പെടുത്തുമെന്നുമാണ് റൊണാൾഡോ അറിയിച്ചിട്ടുള്ളത്.cr7.o_lendario എന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പോസ്റ്റിൽ റൊണാൾഡോ കമന്റായി കൊണ്ട് രേഖപ്പെടുത്തുകയായിരുന്നു.റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Cristiano Ronaldo promises to clarify Manchester United future with interview about transfer reports #mufc https://t.co/V14PH8l5GZ
— Man United News (@ManUtdMEN) August 16, 2022
” വരും ആഴ്ചകളിൽ ഞാനൊരു ഇന്റർവ്യൂ നൽകും. അന്ന് അവർക്ക് സത്യം അറിയാൻ സാധിക്കും.മാധ്യമങ്ങൾ പറയുന്നതെല്ലാം നുണയാണ്.കഴിഞ്ഞ കുറച്ചു മാസത്തെ നൂറു വാർത്തകൾ ഞാനെന്റെ ഒരു നോട്ടുബുക്കിൽ കുറിച്ചു വെച്ചിരുന്നു. 100 വാർത്തകളിൽ അഞ്ചണ്ണം മാത്രമാണ് സത്യം. അവർ എങ്ങനെയാണ് പിടിച്ചുനിൽക്കുന്നതെന്ന് സങ്കൽപ്പിച്ചു നോക്കൂ ” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഉടനെ മാധ്യമങ്ങൾക്ക് ഒരു അഭിമുഖം നൽകുമെന്നുള്ള സൂചനകളാണ് റൊണാൾഡോ നൽകിയിട്ടുള്ളത്.അതോടുകൂടി താരത്തിന്റെ ഭാവി പദ്ധതികളും ക്ലബുമൊക്കെ വ്യക്തമായേക്കും. നിലവിൽ റൊണാൾഡോ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്നുണ്ട് എന്ന് തന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.