ഹാലന്റ് ഗോളടിച്ചില്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന് പണി കിട്ടുമോ?
ഈ സീസണലായിരുന്നു സൂപ്പർ താരം എർലിംഗ് ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയത്.തകർപ്പൻ പ്രകടനമാണ് താരം ഇപ്പോൾ കാഴ്ചവെക്കുന്നത്. ഇതിനോടകം തന്നെ ഈ സീസണിൽ 14 ഗോളുകൾ ഹാലന്റ് നേടിക്കഴിഞ്ഞു. 11 ഗോളുകൾ നേടിയ താരം തന്നെയാണ് പ്രീമിയർ ലീഗിലെ ടോപ് സ്കോറർ.
ഈ പ്രീമിയർ ലീഗ് സീസൺ ആരംഭിച്ചതിനു ശേഷം എർലിംഗ് ഹാലന്റ് കളിച്ച എല്ലാ മത്സരങ്ങളിലും അദ്ദേഹം ഗോൾപങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഗോളുകൾ നേടുകയോ അതല്ലെങ്കിൽ അസിസ്റ്റ് നൽകുകയോ ചെയ്യാത്ത ഒരൊറ്റ മത്സരം പോലും ഈ സീസണിൽ ഹാലന്റിന് ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തുടർന്നു പോകുന്നതിൽ താരം പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഹാലന്റിന്റെ രാജ്യമായ നോർവേ സെർബിയക്കെതിരെയായിരുന്നു കളിച്ചിരുന്നത്.മത്സരത്തിൽ നോർവേ പരാജയപ്പെടുകയായിരുന്നു. ഗോളോ അസിസ്റ്റോ നേടാൻ ഹാലന്റിന് കഴിയാതെ പോവുകയായിരുന്നു. എന്നാൽ ഇത് ആശങ്ക നൽകുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനാണ്.
The last time Erling Haaland failed to score for Norway, he scored twice and got an assist in his next game.
— Squawka (@Squawka) September 27, 2022
Good luck, Manchester United. 😅 pic.twitter.com/ZW5MSevIF8
അവസാനമായി നോർവേക്ക് വേണ്ടി ഗോൾ പങ്കാളിത്തം വഹിക്കാൻ സാധിക്കാതെ പോയതിന്റെ നിരാശ തൊട്ടടുത്ത മത്സരത്തിലാണ് ഹാലന്റ് തീർത്തിട്ടുള്ളത്. അന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റും താരം നേടുകയായിരുന്നു.
ചുരുക്കത്തിൽ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ മാഞ്ചസ്റ്റർ സിറ്റിയാണ്. കഴിഞ്ഞ മത്സരത്തിൽ ഗോൾ പങ്കാളിത്തം വഹിക്കാൻ കഴിയാത്തതിന്റെ നിരാശ ഒരുപക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തീർക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തുന്നത്. വരുന്ന ഞായറാഴ്ചയാണ് മാഞ്ചസ്റ്റർ ഡെർബി നടക്കുക.