ഹാലന്റിനെയല്ല,സിറ്റിയെയാണ് ഞങ്ങൾ നേരിടുന്നത് : ടെൻ ഹാഗ്
ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30 നാണ് ഈ ഡെർബി പോരാട്ടം നടക്കുക. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദാണ് ഈ മത്സരത്തിന് വേദിയാവുക.
നിലവിൽ മിന്നുന്ന പ്രകടനമാണ് സിറ്റിക്ക് വേണ്ടി ഹാലന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഹാലന്റ് തന്നെയാണ്. എന്നാൽ ടെൻ ഹാഗ് ഹാലന്റിനെ ഒരു എതിരാളിയായിട്ട് കാണുന്നില്ല.മറിച്ച് സിറ്റിയെയാണ് തങ്ങൾ നേരിടുന്നത് എന്നാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. മത്സരത്തിൽ വിജയിക്കാൻ കഴിയുമെന്നുള്ള വിശ്വാസവും ഇദ്ദേഹം വെച്ച് പുലർത്തുന്നുണ്ട്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
"We don't play against Haaland, we play against Man City."
— Sky Sports News (@SkySportsNews) September 30, 2022
Erik ten Hag says Manchester United have the belief they can beat their rivals on Sunday 👀 pic.twitter.com/1IC9cA7dme
” ഞങ്ങൾ ഹാലന്റിനെതിരെയല്ല കളിക്കുന്നത്.മറിച്ച് സിറ്റിക്ക് എതിരെയാണ് കളിക്കുന്നത്.ഞങ്ങളുടെ കഴിവുകളിൽ ഞങ്ങൾക്ക് ബോധ്യമുണ്ട്.ഞങ്ങൾ ഒരു ടീം എന്ന നിലയിൽ പ്രവർത്തിച്ചാൽ ഞങ്ങളുടെ എതിരാളികളെ കീഴടക്കാൻ ഞങ്ങൾക്ക് കഴിയും.ആ ഒരു വിശ്വാസമാണ് ഞങ്ങൾക്ക് വേണ്ടത്.മത്സരത്തിൽ കൂടുതൽ വേണ്ടതും ഈ വിശ്വാസം തന്നെയാണ് ” ടെൻ ഹാഗ് പറഞ്ഞു.
ഈ സീസണിൽ സിറ്റിക്ക് വേണ്ടി ആകെ 14 ഗോളുകൾ ഹാലന്റ് നേടിയിട്ടുണ്ട്.11 ഗോളുകളാണ് അദ്ദേഹം ഇതുവരെ പ്രീമിയർ ലീഗിൽ നേടിയിട്ടുള്ളത്.