ഹാലന്റിനിപ്പോൾ പഴയ പോലെ വയ്യ :മുൻ താരം പറയുന്നു
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഹാലന്റ് പുറത്തെടുത്തത്. യൂറോപ്പിലെ ടോപ് സ്കോറർ പുരസ്കാരം ഹാലന്റായിരുന്നു സ്വന്തമാക്കിയിരുന്നത്.പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഹാലന്റ് തന്നെയായിരുന്നു.ഈ സീസണിലും മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുന്നുണ്ട്.33 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
ഈയിടെ കുറച്ച് കാലം പരിക്കു കാരണം ഹാലന്റിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഈ പരിക്കിൽ നിന്നും തിരിച്ചു വന്നതിനുശേഷം ഹാലന്റിന്റെ പ്രകടനത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചു എന്നുള്ള കാര്യം മുൻ മാഞ്ചസ്റ്റർ സിറ്റി സാരം ആയിരുന്നു വില്ല്യം ഗല്ലാസ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിലേതുപോലെയുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ ഹാലന്റിന് സാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഗല്ലാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Erling Haaland:
— Anything Liverpool (@AnythingLFC_) March 8, 2024
“Van Dijk is unreal”
“He’s a monster”
“I like to play against players like him."
High praise from Haaland ahead of Sunday👀pic.twitter.com/yV1z6hOELV
” കഴിഞ്ഞ സീസണിലെ ഹാലന്റും ഇപ്പോഴത്തെ ഹാലണ്ടും ഒന്നുതന്നെയാണെന്ന് ഞാൻ കരുതുന്നില്ല.ഒരുപാട് വ്യത്യാസങ്ങൾ അദ്ദേഹത്തിന്റെ കളി രീതിയിൽ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ എല്ലാ ബോളിനു വേണ്ടിയും അദ്ദേഹം ഓടുകയും ഫൈറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡിഫൻഡർമാരെ അദ്ദേഹം നന്നായി ബുദ്ധിമുട്ടിക്കുമായിരുന്നു. ശ്വാസം എടുക്കാൻ പോലും അവരെ അനുവദിച്ചിരുന്നില്ല. പക്ഷേ ഇപ്പോഴത്തെ ഹാലന്റ് അങ്ങനെയല്ല. പരിക്കിൽ നിന്നും തിരിച്ചു വന്നതിനുശേഷം അദ്ദേഹം മാറിയിട്ടുണ്ട്.ഇപ്പോൾ ബോൾ ഹോൾഡ് ചെയ്യുന്ന ഒരു താരത്തെയാണ് കാണാൻ കഴിയുക. കഴിഞ്ഞ സീസണിലെ വെറും വാശിയും അദ്ദേഹത്തിന് ഇപ്പോൾ ഇല്ല.പക്ഷേ പരിക്കിൽ നിന്നും പൂർണമായും അദ്ദേഹം മുക്തനായിട്ടുണ്ടാവില്ല “ഇതാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരം പറഞ്ഞിട്ടുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം താരം ഇപ്പോഴും പുറത്തെടുക്കുന്നുണ്ട്.18 ഗോളുകളും 5 അസിസ്റ്റുകളും ആണ് പ്രീമിയർ ലീഗിൽ അദ്ദേഹം നേടിയിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിൽ ആറു ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.