ഹാലണ്ടിന്റെ മികവിൽ ജയത്തോടെ തുടങ്ങി സിറ്റി,ഡാനിയുടെ ക്ലബ്ബിനെ തകർത്തു വിട്ട് ജോയൻ ഗാമ്പർ ട്രോഫി നേടി ബാഴ്സ!
പ്രീമിയർ ലീഗിൽ നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ തന്നെ രണ്ട് ഗോളുകൾ നേടിക്കൊണ്ട് ഹാലണ്ട് മിന്നിതിളങ്ങിയപ്പോൾ സിറ്റിക്ക് ജയം അനായാസമാക്കുകയായിരുന്നു.
മത്സരത്തിന്റെ 36-ആം മിനുട്ടിലാണ് ഹാലണ്ട് സിറ്റിക്ക് ലീഡ് നേടികൊടുത്തത്.സിറ്റിക്ക് ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.65-ആം മിനുട്ടിലാണ് ഹാലണ്ട് രണ്ടാം ഗോൾ നേടിയത്.ഡി ബ്രൂയിന നീട്ടി നൽകിയ പാസ് ഹാലണ്ട് ഫിനിഷ് ചെയ്യുകയായിരുന്നു.ഇനി സിറ്റി ബേൺമൗത്തിനെതിരെയാണ് അടുത്ത മത്സരം കളിക്കുക.
The G⚽ALS from the Gamper pic.twitter.com/ilKnhy69x3
— FC Barcelona (@FCBarcelona) August 7, 2022
അതേസമയം ജോയൻ ഗാമ്പർ ട്രോഫിയിൽ നടന്ന മത്സരത്തിൽ മെക്സിക്കൻ ക്ലബായ പ്യൂമാസിനെ തകർത്ത് വിട്ടു കൊണ്ട് ബാഴ്സ കിരീടം സ്വന്തമാക്കി. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്സ വിജയം നേടിയത്.പെഡ്രി രണ്ട് ഗോളുകൾ നേടിയപ്പോൾ ലെവന്റോസ്ക്കി,ഡെമ്പലെ,ഓബമയാങ്ങ്,ഡി യോങ് എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.മറുഭാഗത്ത് ഡാനി ആൽവസ് പ്യൂമാസിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.മത്സരശേഷം ഡാനിക്ക് ബാഴ്സ താരങ്ങൾ ഒരു യാത്രയപ്പ് നൽകുകയും ചെയ്തു.