ഹാരി മഗ്വയ്റെ യുണൈറ്റഡ് വിടില്ലേ? മറ്റൊരു ക്ലബ്ബിന്റെ ബിഡ് നിരസിച്ചു!
ലോക റെക്കോർഡ് തുകക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി മഗ്വയ്റെ സ്വന്തമാക്കിയിരുന്നത്. മാത്രമല്ല ക്ലബ്ബ് അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം നൽകുകയും ചെയ്തിരുന്നു.എന്നാൽ പ്രതീക്ഷിച്ച രൂപത്തിലല്ല കാര്യങ്ങൾ പുരോഗമിച്ചത്.മോശം പ്രകടനമാണ് അദ്ദേഹം ക്ലബ്ബിൽ നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗ് കഴിഞ്ഞ സീസണിൽ അദ്ദേഹത്തെ പല മത്സരങ്ങളിലും പുറത്തിരിക്കുകയാണ് ചെയ്തത്.
കേവലം 16 മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞ സീസണിൽ അദ്ദേഹം കളിച്ചത്. മാത്രമല്ല അദ്ദേഹത്തിന്റെ ക്യാപ്റ്റൻ സ്ഥാനം എടുത്തു മാറ്റുകയും ബ്രൂണോ ഫെർണാണ്ടസിനെ നിയമിക്കുകയും ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിക്കുകയും ചെയ്തിരുന്നു. 50 മില്യൺ പൗണ്ടാണ് താരത്തിന്റെ വിലയായി കൊണ്ട് നിശ്ചയിച്ചിരിക്കുന്നത്.
Manchester United have rejected West Ham proposal for Harry Maguire out of hand. 🚨🔴 #MUFC
— Fabrizio Romano (@FabrizioRomano) July 28, 2023
Official bid was worth £20m, as called by @David_Ornstein — Man United want more than this to let Harry leave. pic.twitter.com/U83HFCcbDp
ചെൽസി,ന്യൂകാസിൽ,ടോട്ടൻഹാം എന്നിവരൊക്കെ ഈ ഡിഫൻഡറിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡ് മാത്രമാണ് സ്ഥലത്തിന് വേണ്ടി ഒരു ഫോർമൽ ബിഡ് നൽകിയിട്ടുള്ളത്.20 മില്യൻ പൗണ്ട് ആണ് വെസ്റ്റ് ഹാം ഓഫർ ചെയ്തത്. എന്നാൽ ഈ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചിട്ടുണ്ട്. ഇതിലും വലിയ തുകയാണ് യുണൈറ്റഡിന് ഇപ്പോൾ വേണ്ടത്.
പക്ഷേ വെസ്റ്റ്ഹാം ഇനി വലിയ തുകയുടെ ബിഡ് വെക്കാൻ സാധ്യത കുറവാണ്. കാരണം ഹാരി മഗ്വയ്റുടെ വെയ്ജ് ഡിമാൻഡ് വളരെ വലുതാണ്. അതുകൊണ്ടുതന്നെ വെസ്റ്റ്ഹാം യുണൈറ്റഡ് പതിയെ ഇതിൽ നിന്നും പിന്മാറാൻ സാധ്യതയുണ്ട്. അതേസമയം മഗ്വയ്ർക്ക് ക്ലബ്ബ് വിടാൻ താല്പര്യമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടർന്നുകൊണ്ട് തന്റെ സ്ഥാനം വീണ്ടെടുക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ ടെൻ ഹാഗിന് വലിയ താല്പര്യമില്ലാത്ത താരമാണ് മഗ്വയ്ർ.