ഹാരി മഗ്വയ്റിനെ യുണൈറ്റഡിന് നഷ്ടമാകുന്നു,പോകുന്നത് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക്!
മാഞ്ചസ്റ്റർ യുണൈറ്റഡ് പൊന്നും വില നൽകിക്കൊണ്ട് സ്വന്തമാക്കിയ താരങ്ങളിൽ ഒരാളാണ് ഹാരി മഗ്വയ്ർ. ടീമിൽ എത്തിയതിന് പിന്നാലെ അദ്ദേഹത്തിന് യുണൈറ്റഡിന്റെ ക്യാപ്റ്റൻ സ്ഥാനവും ലഭിച്ചിരുന്നു. പക്ഷേ ഹാരി മഗ്വയ്ർ യുണൈറ്റഡിൽ മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. അദ്ദേഹം വരുത്തിവെക്കുന്ന പല അബദ്ധങ്ങളും വലിയ രൂപത്തിലുള്ള വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
യുണൈറ്റഡിന്റെ പരിശീലകനായി കൊണ്ട് എറിക്ക് ടെൻ ഹാഗ് വന്നതോടുകൂടി ഹാരി മഗ്വയ്ർക്ക് അവസരങ്ങളും നഷ്ടമായി തുടങ്ങി.ഈ സീസണിൽ പ്രീമിയർ ലീഗിൽ കേവലം എട്ടുമത്സരങ്ങളിൽ മാത്രമാണ് മഗ്വയ്ർ സ്റ്റാർട്ട് ചെയ്തിട്ടുള്ളത്. അദ്ദേഹത്തെ കളിപ്പിക്കാൻ തീരെ താല്പര്യപ്പെടാത്ത പരിശീലകനാണ് ടെൻ ഹാഗ്. മാത്രമല്ല അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബിനോട് പരിശീലകൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
Tottenham, Newcastle United and Aston Villa are all keen on signing Harry Maguire, according to reports ⬇️ https://t.co/t5uBDdgCud
— Stretty News (@StrettyNews) June 18, 2023
ഇതിന്റെ അടിസ്ഥാനത്തിൽ ന്യൂകാസിൽ യുണൈറ്റഡ് താരത്തെ ലോണിൽ എത്തിക്കാൻ ആഗ്രഹിച്ചിരുന്നു.പക്ഷേ യുണൈറ്റഡ് തന്നെ അതിന് വിലങ്ങ് തടിയാവുകയായിരുന്നു. എന്തെന്നാൽ ലോണിൽ അയക്കാതെ സ്ഥിരമായി തന്നെ വിൽക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. കൂടാതെ ടോട്ടൻഹാമിന് ഈ താരത്തിൽ താല്പര്യമുണ്ട്. എന്നാൽ ലോണിലാണോ അതോ സ്ഥിരമായാണ് അവർ വാങ്ങുക എന്നുള്ളത് വ്യക്തമല്ല. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് മഗ്വയ്റിൽ താല്പര്യമുണ്ട് എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
2024 വരെ താരത്തെ ലോൺ അടിസ്ഥാനത്തിൽ ടീമിലേക്ക് എത്തിക്കാനാണ് വില്ല ഇപ്പോൾ ആഗ്രഹിക്കുന്നത്. ലോണിൽ അയക്കാൻ യുണൈറ്റഡിന് തുടക്കത്തിൽ താല്പര്യമില്ലായിരുന്നുവെങ്കിലും ഇപ്പോൾ ഒരുപക്ഷേ യുണൈറ്റഡ് ലോണിൽ അയച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഏതായാലും നിലവിലെ സാഹചര്യത്തിൽ യുണൈറ്റഡ് ക്യാപ്റ്റൻ ആസ്റ്റൻ വില്ലയിൽ എത്താൻ സാധ്യതയുണ്ട്. 2025 വരെയാണ് മഗ്വയ്ർക്ക് കോൺട്രാക്ട് അവശേഷിക്കുന്നത്.ഈ കരാർ യുണൈറ്റഡ് പുതുക്കാൻ സാധ്യതയില്ല.