സർ അലക്സ്‌ ഫെർഗൂസൻ, ഇത്‌ നിങ്ങൾക്ക്‌ വേണ്ടി, ഹൃദയത്തിൽ നിന്നുള്ള കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ!

ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങൾ സ്വന്തമാക്കിയതിന്റെ വിശദവിവരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരല്പം മുമ്പ് പുറത്ത് വിട്ടിരുന്നു.രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പ് വെച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. ഏതായാലും ഇതിന് ശേഷം വളരെ ഹൃദയസ്പർശിയായ ഒരു സന്ദേശം പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിഹാസപരിശീലകനായ ഫെർഗൂസന് വേണ്ടിയാണ് ഇതെന്നാണ് റൊണാൾഡോ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്.

” എന്നെ അറിയാവുന്നവർക്കെല്ലാം അറിയാം, എന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള പ്രണയം ഒരിക്കലും അവസാനിക്കില്ലെന്ന്.ഈ ക്ലബ്ബിൽ ചിലവഴിച്ച വർഷങ്ങൾ തികച്ചും അത്ഭുതകരമായിരുന്നു.അന്ന് ഞങ്ങൾ ഒരുമിച്ച് നേടിയതെല്ലാം ഈ മഹത്തായ ക്ലബ്ബിന്റെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെട്ടതാണ്.എന്റെ ഇപ്പോഴത്തെ ഫീലിംഗ്സുകൾ വിശദീകരിച്ച് തുടങ്ങാൻ പോലും എനിക്കിപ്പോൾ സാധ്യമാവുന്നില്ല.എന്റെ ഓൾഡ് ട്രാഫോഡിലെക്കുള്ള തിരിച്ചു വരവ് ലോകം മുഴുവനും പ്രഖ്യാപ്പിക്കപ്പെട്ടപ്പോൾ അതൊരു സ്വപ്നസാക്ഷാൽക്കാരമായിരുന്നു.ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളിയായി എത്തിയ സമയത്ത് പോലും ഇവിടുത്തെ ആരാധകർ എന്നെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.തീർച്ചയായും ഇത്‌ 100 ശതമാനം സ്വപ്നസമാനമായ കാര്യമാണ്.

എന്റെ ആദ്യത്തെ ഡൊമസ്റ്റിക് ലീഗ്,എന്റെ ഫസ്റ്റ് കപ്പ്‌,പോർച്ചുഗൽ ദേശീയ ടീമിലേക്കുള്ള ആദ്യത്തെ വിളി, എന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം, എന്റെ ആദ്യത്തെ ഗോൾഡൻ ബൂട്ട്, എന്റെ ആദ്യത്തെ ബാലൻ ഡി’ഓർ,ഇതെല്ലാം പിറവി എടുത്തത് ഇവിടെ നിന്നാണ്.ഞാനും റെഡ് ഡെവിൾസും തമ്മിൽ ഒരു സ്പെഷ്യലായിട്ടുള്ള ബന്ധമാണ് ഉള്ളത്.എഴുതപ്പെട്ട ചരിത്രം ഭൂതകാലമാണ്.ഒരിക്കൽ കൂടി ചരിത്രം രചിക്കപ്പെടും, ഞാൻ നിങ്ങൾക്ക്‌ വാക്ക് നൽകുന്നു. ഞാൻ ഇവിടെ എത്തിയിട്ടുണ്ട്. സർ അലക്സ്‌ ഫെർഗൂസൻ, ഇത്‌ നിങ്ങൾക്ക്‌ വേണ്ടിയാണ് ” ഇതാണ് റൊണാൾഡോ കുറിച്ചിട്ടുള്ളത്. ഏതായാലും താരത്തിന്റെ ഈയൊരു പ്രസ്താവനയോടെ ആരാധകർ ഒന്നടങ്കം ആവേശത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *