സൗദിയിൽ നിന്നും ബ്രൂണോ ഫെർണാണ്ടസിന് നിരവധി ഓഫറുകൾ, ക്ലബ്ബ് വിടുമോ?

നിരവധി സൂപ്പർ താരങ്ങളാണ് ഇപ്പോൾ സൗദി അറേബ്യയിലേക്ക് ചേക്കേറി കൊണ്ടിരിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിനെ തുടക്കം കുറിച്ചത്. കരീം ബെൻസിമയും ഇപ്പോൾ സൗദി അറേബ്യയിലാണ് ഉള്ളത്.റൂബൻ നെവസ്,മാഴ്സെലോ ബ്രോസോവിച്ച് എന്നിവർക്ക് സൗദിയിലേക്ക് ചേക്കേറിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു.വേറെയും ഒരുപാട് മികച്ച താരങ്ങളെ സൗദി സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

അതിൽ ഒരു താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോർച്ചുഗീസ് സൂപ്പർതാരമായ ബ്രൂണോ ഫെർണാണ്ടസ്. രണ്ടിലധികം സൗദി ക്ലബ്ബുകൾക്ക് ഈ സൂപ്പർതാരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു.ആകർഷകമായ ഓഫറുകൾ അദ്ദേഹത്തിനു വേണ്ടി അവർ നൽകുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ ഓഫറുകളും ബ്രൂണോ ഫെർണാണ്ടസ് നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്.ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനപ്പെട്ട താരമാണ് ബ്രൂണോ.അദ്ദേഹം ഇപ്പോൾ ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നില്ല. യുണൈറ്റഡ് നായകനായ ഹാരി മഗ്വയ്റെ ആ സ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്. അടുത്ത സീസണിലേക്ക് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ടെൻ ഹാഗുള്ളത്.ബ്രൂണോ ഫെർണാണ്ടസിന് പലരും വലിയ സാധ്യത കൽപ്പിക്കുന്നുണ്ട്. യുണൈറ്റഡിന്റെ ക്യാപ്റ്റൻ ആവാൻ തനിക്ക് അർഹതയുണ്ടെന്ന് ബ്രൂണോ കളിക്കളത്തിൽ തെളിയിച്ചതാണ്.

താരത്തിന് ഓഫറുകൾ നൽകിയ സൗദി ക്ലബ്ബുകൾ ഏതൊക്കെയാണ് എന്നുള്ളത് വ്യക്തമല്ല. പക്ഷേ സൗദിയിലേക്ക് പോകാൻ ബ്രൂണോ ഒട്ടും താല്പര്യപ്പെടുന്നില്ല. യുണൈറ്റഡ് പ്രീ സീസൺ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിലവിലുള്ളത്.ലിയോൺ,ആഴ്സണൽ,റയൽ മാഡ്രിഡ്,ഡോർട്മുണ്ട് തുടങ്ങിയ പ്രധാനപ്പെട്ട ക്ലബ്ബുകൾക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *