സ്വയം റൊണാൾഡീഞ്ഞോയാണെന്ന് കരുതരുത്: ബുദ്ധിമുട്ടുന്ന ആന്റണിക്ക് ബെർബറ്റോവിന്റെ ഉപദേശം!
വലിയ തുക മുടക്കി കൊണ്ടായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയെ സ്വന്തമാക്കിയത്. എന്നാൽ ഈ സീസണിൽ മോശം തുടക്കമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.ഒരു ഗോളോ ഒരു അസിസ്റ്റോ ഇതുവരെ നേടാൻ ആന്റണിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താരത്തിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.
ഇപ്പോഴിതാ ആന്റണിക്ക് ചില ഉപദേശങ്ങൾ നൽകിക്കൊണ്ട് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്നു ദിമിത്രി ബെർബറ്റോവ് രംഗത്ത് വന്നിട്ടുണ്ട്. സ്വയം റൊണാൾഡീഞ്ഞോയാണ്,സിദാനാണ് എന്ന് കരുതരുത് എന്നാണ് ബെർബ പറഞ്ഞിട്ടുള്ളത്. അനാവശ്യ സ്കില്ലുകൾ ഒഴിവാക്കിക്കൊണ്ട് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബെർബറ്റോവ് ഉപദേശിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Antony has been told to stop 'doing stupid tricks' if he wants to save his Manchester United career 😬
— GOAL News (@GoalNews) November 8, 2023
” നിലവിൽ ആന്റണി ബുദ്ധിമുട്ടുകയാണ്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് കാര്യങ്ങളെ സിമ്പിളായി കാണുക എന്നതാണ്. ഒരിക്കലും കാര്യങ്ങളെ അതിസങ്കീർണ്ണമാക്കരുത്.മത്സരങ്ങളിൽ ബുദ്ധിമുട്ടുന്ന സമയത്തും, നിങ്ങൾ സ്വയം റൊണാൾഡീഞ്ഞോയാണ്, അല്ലെങ്കിൽ സിദാനാണ് എന്ന് കരുതിയാൽ അത് ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുക. ടീമിനെ ഗുണകരമാവാത്ത ഒരു സ്ക്കില്ലുകളും മത്സരത്തിൽ പുറത്തെടുക്കരുത്. അത് തീർത്തും മണ്ടത്തരമാണ്. നല്ല വേഗതയുള്ള താരമാണ് ആന്റണി.അത് ഉപയോഗപ്പെടുത്തിക്കൊണ്ട് ഗോളുകളും അസിസ്റ്റുകളും നേടാനാണ് ശ്രമിക്കേണ്ടത്. വളരെ ശ്രദ്ധാലുവായി അച്ചടക്കത്തോടുകൂടി തുടരുക. അപ്പോൾ കാര്യങ്ങൾ എളുപ്പമാകും “ബെർബറ്റോവ് പറഞ്ഞു.
ആന്റണിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കുമെന്ന റൂമറുകൾ ഈയിടെ പുറത്തേക്ക് വന്നിരുന്നു. വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലോൺ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കൈവിടാൻ കൈവിടാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നത്. ബ്രസീലിയൻ സൂപ്പർ താരമായ ഗബ്രിയേൽ ബാർബോസയെ കൊണ്ടുവരാൻ യുണൈറ്റഡിന് താല്പര്യമുണ്ട്.