സ്വന്തം സഹതാരങ്ങളെ പോലും ദേഷ്യം പിടിപ്പിക്കുന്നു: ആന്റണിക്കെതിരെ യുണൈറ്റഡ് ഇതിഹാസം.
കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു യുണൈറ്റഡ് പരാജയപ്പെട്ടിരുന്നത്.മത്സരത്തിൽ വളരെ മോശം പ്രകടനമായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി നടത്തിയിരുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആന്റണിയെ ടെൻ ഹാഗ് പിൻവലിക്കുകയും ചെയ്തിരുന്നു.ഈ സീസണിൽ 16 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോളോ അസിസ്റ്റോ നേടാൻ ആന്റണിക്ക് കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ ഈ സൂപ്പർതാരത്തിന് ഇപ്പോൾ ഏൽക്കേണ്ടി വരുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ ഗോൾകീപ്പറായ പീറ്റർ ഷ്മൈക്കലും ആന്റണിയെ വിമർശിച്ചിട്ടുണ്ട്. സ്വന്തം സഹതാരങ്ങളെ പോലും ദേഷ്യം പിടിപ്പിക്കുന്നു എന്നാണ് ഷ്മൈക്കൽ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
It's been a year to forget for Antony 😔 pic.twitter.com/J63U5wZ9UE
— GOAL (@goal) December 30, 2023
” ആന്റണിയുടെ കാര്യത്തിൽ ടെൻ ഹാഗ് ഒരു പുനർവിചിന്തനം നടത്തണമെന്നാണ് എന്റെ അഭിപ്രായം.ടീമിനെ അദ്ദേഹം കാര്യമായി ഒന്നും നൽകുന്നില്ല. മാത്രമല്ല സ്വന്തം സഹതാരങ്ങളെ പോലും അദ്ദേഹം ദേഷ്യം പിടിപ്പിക്കുന്നു.വളരെയധികം നിരാശയാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ ഉള്ളത്. ഒരുപാട് അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞു.ഈ സീസണിൽ അദ്ദേഹം ഗോളുകൾ നേടിയിട്ടില്ല.ഒരു ഗോളോ ഒരു അസിസ്റ്റോ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. സത്യം പറഞ്ഞാൽ അദ്ദേഹത്തിന് മത്സരം പോലും മനസ്സിലാവുന്നില്ല “ഇതാണ് യുണൈറ്റഡ് ലെജൻഡ് പറഞ്ഞിട്ടുള്ളത്.
2022ലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വൻ തുക നൽകിക്കൊണ്ട് ആന്റണിയെ അയാക്സിൽ നിന്നും സ്വന്തമാക്കിയത്.എന്നാൽ അതിനനുസരിച്ചുള്ള ഒരു പ്രകടനം അദ്ദേഹം ഇതുവരെ നടത്തിയിട്ടില്ല. കേവലം 4 ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രമാണ് ഇതുവരെ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി നേടിയിട്ടുള്ളത്. ഫോമിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അദ്ദേഹത്തിന് കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും.