സ്വന്തം ആരാധകരിൽ നിന്നും കൂവൽ, താൻ ചെയ്തത് ശരിയെന്ന് തിരിച്ചടിച്ച് ടെൻ ഹാഗ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ദുർബലരായ ബേൺലിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ് ട്രഫോഡിൽ വെച്ച് സമനിലയിൽ കുരുക്കിയത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ 79ആം ആന്റണി യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തുവെങ്കിലും 87ആം മിനുട്ടിൽ ബേൺലി സമനില പിടിച്ചെടുക്കുകയായിരുന്നു.റെലഗേഷനിൽ സോണിൽ ഉള്ള ടീമിനോട് പോലും വിജയിക്കാൻ സാധിക്കാത്തതിൽ ടെൻ ഹാഗിന് വലിയ വിമർശനങ്ങൾ ആരാധകരിൽ നിന്നും ഏൽക്കേണ്ടി വരുന്നുണ്ട്.

മത്സരത്തിന്റെ 65ആം മിനിറ്റിലായിരുന്നു ടെൻ ഹാഗ് സൂപ്പർ താരങ്ങളായ കോബി മൈനൂ,ഹൊയ് ലുണ്ട് എന്നിവരെ പിൻവലിച്ചത്. മികച്ച പ്രകടനം നടത്തുന്ന രണ്ട് താരങ്ങളെ പിൻവലിച്ചത് ആരാധകർക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ യുണൈറ്റഡ് ആരാധകർ ടെൻ ഹാഗിനെ കൂവി വിളിച്ചിരുന്നു.ഈ വിഷയത്തിൽ പരിശീലകൻ തന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ട്. പരിക്കുകളിൽ നിന്നും സുരക്ഷിതമാക്കാൻ വേണ്ടിയാണ് താരങ്ങളെ പിൻവലിച്ചത് എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.താൻ ചെയ്തത് ശരിയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.യുണൈറ്റഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആളുകൾക്ക് മനസ്സിലാവാത്ത ഒരു കാര്യമുണ്ട്. 19കാരനായ മൈനൂ തന്റെ പ്രീമിയർ ലീഗിലെ ആദ്യ സീസണാണ് ഇപ്പോൾ കളിക്കുന്നത്.ഒരു ആഴ്ചയിൽ മൂന്നാമത്തെ മത്സരമാണ് ഞങ്ങൾക്ക് ഇപ്പോൾ കളിക്കുന്നത്.അതുകൊണ്ടുതന്നെ താരങ്ങളുടെ ഗെയിം ലോഡ് എനിക്ക് മാനേജ് ചെയ്യേണ്ടതുണ്ട്.ഹൊയ് ലുണ്ടിന്റെ കാര്യത്തിലേക്ക് വന്നാൽ അദ്ദേഹത്തിന് കുറച്ച് അധികം പരിക്കുകൾ ഈ സീസണിൽ ഏൽക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിലും നാം സുരക്ഷിതത്വം ഉറപ്പാക്കണം. ഈ താരങ്ങളുടെ പ്രകടനം വീക്ഷിക്കാനും അവർ ടീമിന് കോൺട്രിബ്യൂട്ട് ചെയ്യുന്നത് കാണാനും ആഗ്രഹിക്കുന്നവരാണ് ആരാധകർ.അത് എനിക്ക് മനസ്സിലാകും. പക്ഷേ ഞാനെടുത്തത് ശരിയായ തീരുമാനമാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മോശം പ്രകടനമാണ് യുണൈറ്റഡ് നടത്തുന്നത്. മാത്രമല്ല പരിശീലകന്റെ പല താരങ്ങളുമായുള്ള ബന്ധം അത്ര നല്ല രൂപത്തിൽ അല്ല. അതുകൊണ്ടുതന്നെ ടെൻ ഹാഗിനെ ഒഴിവാക്കി മറ്റേതെങ്കിലും പരിശീലകനെ അടുത്ത സീസണിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം യുണൈറ്റഡ് ആരാധകർ ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *