സ്ഥിരപരിശീലകനെ വേണം,യുണൈറ്റഡ് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് ഇവരെ!
കഴിഞ്ഞ നവംബറിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയത്.പകരം റാൾഫ് റാഗ്നിക്കിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി നിയമിച്ചത്. എന്നാൽ യഥാർത്ഥത്തിൽ റാൾഫ് ഒരു ഇടക്കാല പരിശീലകൻ മാത്രമാണ്. അതായത് ഈ സീസണോടുകൂടി റാൾഫിന്റെ യുണൈറ്റഡുമായുള്ള പരിശീലക കരാർ അവസാനിക്കും. അതുകൊണ്ടുതന്നെ അടുത്ത സീസണിലേക്ക് ഒരു സ്ഥിര പരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് രണ്ട് പരിശീലകനായാണ്.പിഎസ്ജി കോച്ചായ മൗറിസിയോ പോച്ചെട്ടിനോ,അയാക്സ് പരിശീലകനായ എറിക് ടെൻ ഹാഗ് എന്നിവരാണ് അവർ. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഇരുവരും ഈ സീസണോട് കൂടി തങ്ങളുടെ ക്ലബ്ബുകളുടെ പരിശീലക സ്ഥാനം ഒഴിയുമെന്നുള്ള റൂമറുകൾ സജീവമാണ്. അത്കൊണ്ട് തന്നെ ഈ സീസണിന് മുന്നേതന്നെ ഏതെങ്കിലും ഒരു പരിശീലകനുമായി കരാറിൽ എത്താൻ കഴിയുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) March 2, 2022
ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ യുണൈറ്റഡിന്റെ ഡയറക്ടറായ ജോൺ മർട്ടോ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഈ സമ്മർ മുതൽ ഒരു പുതിയ സ്ഥിര പരിശീലകനെ നിയമിക്കാനുള്ള പ്രക്രിയയിലാണ് ഇപ്പോൾ ഞങ്ങളുള്ളത്. ഡൊമസ്റ്റിക് കിരീടങ്ങളിലും യൂറോപ്പ്യൻ കിരീടങ്ങളിലും മറ്റുള്ളവർക്ക് വെല്ലുവിളി ഉയർത്തുക എന്നുള്ളതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം ” ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഒരു മികച്ച പരിശീലകനെയാണ് യുണൈറ്റഡ് ലക്ഷ്യം വെക്കുന്നത് എന്നുള്ളത് ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്.അതേസമയം ഈ സീസണിന് ശേഷം റാൾഫ് റാഗ്നിക്ക് ക്ലബ്ബിന്റെ കൺസൾട്ടന്റായിട്ടായിരിക്കും പ്രവർത്തിക്കുക.