സോൾഷെയർ പുറത്ത്, ഉത്തരവാദികൾ ഈ അഞ്ച് താരങ്ങൾ!

കഴിഞ്ഞ വാട്ട്ഫോർഡിനെതിരെയുള്ള മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. ഈ മത്സരത്തിലെ തോൽവിയോട് കൂടി ക്ലബ് പരിശീലകനായ സോൾഷെയറെ പുറത്താക്കുകയും ചെയ്തിരുന്നു. വാട്ട്ഫോർഡിനെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ സോൾഷെയറെ നിലനിർത്താൻ തന്നെയായിരുന്നു യുണൈറ്റഡിന്റെ തീരുമാനം.

എന്നാൽ ഈ തോൽവി വഴി സോൾഷെയർ പുറത്താവാൻ കാരണം അഞ്ച് താരങ്ങളാണ് എന്നാരോപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ ആസ്റ്റൺ വില്ല താരവും ഫുട്ബോൾ പണ്ഡിറ്റുമായ ടോണി കാസ്കരിനോ.വാട്ട്ഫോർഡിനെതിരെ മോശം പ്രകടനം നടത്തിയ ബ്രൂണോ, ലൂക്ക് ഷോ, മക്ടോമിനി, ആരോൺ വാൻ ബിസാക്ക,ഹാരി മഗ്വയ്ർ എന്നിവരാണ് സോൾഷെയർ പുറത്താവാൻ ഉത്തരവാദികൾ എന്നാണ് ഇദ്ദേഹം അറിയിച്ചത്.ടോണിയുടെ വാക്കുകൾ ടോക്ക് സ്പോർട്സ് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഫോമിൽ ഇല്ലാത്ത താരങ്ങളെ സോൾഷെയർ പുറത്തിരുത്തിയില്ല.ഞാനായിരുന്നുവെങ്കിൽ ലൂക്ക് ഷോ, ഹാരി മഗ്വയ്ർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നില്ല. അവർ രണ്ട് പേരും മോശം സമയത്തിലൂടെയാണ് കടന്ന് പോയികൊണ്ടിരിക്കുന്നത്.മറ്റൊരു താരം ആരോൺ വാൻ ബിസാക്കയാണ്.ക്രിസ്റ്റൽ പാലസിൽ നിന്നും വാങ്ങിയ സമയത്തുള്ള ബിസാക്കയല്ല ഇപ്പോൾ.പിന്നെ ബ്രൂണോ ഫെർണാണ്ടസാണ്.സീസണിലെ ആദ്യ മത്സരം മാറ്റി നിർത്തിയാൽ ബ്രൂണോ മോശം ഫോമിലാണ്.വാട്ട്ഫോർഡ് നേടിയ ആദ്യഗോൾ അദ്ദേഹത്തിന്റെ പിഴവാണ്.മറ്റൊരു പ്രശ്നം മക്ടോമിനിയാണ്.ഒരു പെനാൽറ്റി അദ്ദേഹം വഴങ്ങി. വളരെ അലസതയോട് കൂടിയാണ് അദ്ദേഹം മത്സരത്തെ സമീപിച്ചത്.ഈ സീസണിൽ ഉടനീളം അദ്ദേഹം ടീമിന് പ്രശ്നങ്ങൾ മാത്രമേ സൃഷ്ടിച്ചിട്ടോള്ളൂ ” കാസ്കരിനോ പറഞ്ഞു.

ഏതായാലും നിരവധി വമ്പൻ തോൽവികൾ ഈ സീസണിൽ യുണൈറ്റഡ് വഴങ്ങി കഴിഞ്ഞു. പുതിയ പരിശീലകന് യൂണിറ്റെഡിനെ പുനർനിർമിക്കുക എന്ന ജോലിയാണ് കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *