സോൾഷെയർ പുറത്തായാൽ പകരക്കാരൻ ആര്? സാധ്യത ഇവർക്ക്!
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവർ മോശം ഫോമിലൂടെയാണ് ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് തകർന്നടിഞ്ഞിരുന്നത്. തോൽവികളും സമനിലകളും വഴങ്ങുന്നത് യുണൈറ്റഡിന്റെ ആരാധകർക്കിടയിൽ വലിയ നിരാശ പടർത്തിയിരുന്നു.
സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജേഡൻ സാഞ്ചോ, വരാനെ എന്നിവരെയൊക്കെ സ്വന്തമാക്കിയിട്ടും യുണൈറ്റഡിന് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുന്നില്ല. അത്കൊണ്ട് തന്നെ പരിശീലകനായ സോൾഷെയറെ പുറത്താക്കണമെന്ന ആവിശ്യം വളരെ ശക്തമാണ്. പക്ഷേ യുണൈറ്റഡ് അദ്ദേഹവുമായി മുന്നോട്ട് പോവാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇനി സോൾഷെയറുടെ സ്ഥാനം തെറിച്ചാൽ പകരം ആര് വരുമെന്നുള്ളതും ചർച്ചാവിഷയമാണ്. അങ്ങനെ വരാൻ സാധ്യതയുള്ള പരിശീലകരുടെ ലിസ്റ്റ് ഇപ്പോൾ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) October 18, 2021
1- അന്റോണിയോ കോന്റെ
പരിചയസമ്പന്നനായ പരിശീലകൻ. ഇന്റർ മിലാന്റെ പരിശീലകൻ ആയിരുന്നുവെങ്കിലും ഇപ്പോൾ ഫ്രീ ഏജന്റാണ്.പ്രീമിയർ ലീഗിൽ പരിശീലിപ്പിച്ച പരിചയവും കോന്റെക്കുണ്ട്.
2- സിനദിൻ സിദാൻ
മുൻ റയൽ പരിശീലകൻ. റയലിന് ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുത്തത് സിദാൻ ആയിരുന്നു. നിലവിൽ ഫ്രീ ഏജന്റാണ്.
3- എറിക് ടെൻ ഹാഗ്
നിലവിൽ അയാക്സിന്റെ പരിശീലകനാണ്. ഇദ്ദേഹത്തിന്റെ അറ്റാക്കിങ് ശൈലി യൂറോപ്പിലുടനീളം പ്രശസ്തമാണ്. 2017 മുതലാണ് ഇദ്ദേഹം അയാക്സിന്റെ കോച്ചിംഗ് ചുമതല ഏറ്റെടുത്തത്.
4- ഗ്രഹാം പോട്ടർ
നിലവിൽ ബ്രെയിറ്റണെ പരിശീലിപ്പിക്കുന്നു. മികച്ച ബ്രിട്ടീഷ് പരിശീലകരിൽ ഒരാളാണ് പോട്ടർ.