സോൾഷെയറുടെ സ്ഥാനം തെറിപ്പിച്ച അതേ റെക്കോർഡ് ആവർത്തിച്ച് ടെൻ ഹാഗ്,സ്ഥാനം തെറിക്കുമോ?

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി ഏറ്റുവാങ്ങിയിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗലാറ്റസറെ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം തോൽവിയാണ് യുണൈറ്റഡ് ഇപ്പോൾ വഴങ്ങുന്നത്. ആദ്യ മത്സരത്തിൽ ബയേണിനോട് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. നിലവിൽ ഒരു പോയിന്റ് പോലും നേടാനാവാതെ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.

കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത ഒരു ഗോളിന് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഈ തുർകിഷ് ക്ലബ്ബിനോടും പരാജയപ്പെട്ടിരിക്കുന്നത്.ഈ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരിക്കുന്നത് സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചു കൊണ്ടാണ്.ഇത് നാണക്കേട് വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്.

ഇതിനു മുൻപ് തുടർച്ചയായി രണ്ട് ഹോം മൽസരങ്ങൾ യുണൈറ്റഡ് പരാജയപ്പെട്ടത് 2021 നവംബറിലാണ്. അന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ലിവർപൂളിനോടും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റിയോടും യുണൈറ്റഡ് തോൽക്കുകയായിരുന്നു. ഇതോടെ അന്നത്തെ പരിശീലകനായ സോൾഷെയറെ യുണൈറ്റഡ് പുറത്താക്കുകയായിരുന്നു. അതേ കണക്കുകൾ തന്നെയാണ് ഇപ്പോൾ ടെൻ ഹാഗ് ആവർത്തിച്ചിരിക്കുന്നത്.

സോൾഷെയർ പുറത്താകുന്ന സമയത്ത് യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തായിരുന്നു. ഒന്നാം സ്ഥാനക്കാരുമായി 12 പോയിന്റ് വ്യത്യാസമുണ്ടായിരുന്നു. ഇപ്പോൾ ടെൻ ഹാഗിന് കീഴിൽ യുണൈറ്റഡ് പത്താം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരുമായി 9 പോയിന്റാണ് ആണ് വ്യത്യാസമുള്ളത്.സോൾഷെയർക്ക് സംഭവിച്ചത് പോലെ തന്നെയാണ് ടെൻ ഹാഗിനും ഇപ്പോൾ സംഭവിക്കുന്നത്.ഇനി ക്ലബ്ബ് പുറത്താക്കുമോ എന്നുള്ളത് മാത്രമാണ് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *