സെൽഫിഷ്,ഈഗോയുള്ളവൻ,വേൾഡ് കപ്പിന് ശേഷം കളി നിർത്തു : CR7 നോട് കസ്സാനോ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈയിടെ നൽകിയ ഒരു അഭിമുഖം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ചതിച്ചു എന്നായിരുന്നു റൊണാൾഡോയുടെ ആരോപണം.എറിക്ക് ടെൻ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തിരുന്നു. താരത്തിന്റെ ഈ വാക്കുകൾ ഫുട്ബോൾ ലോകത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ മുൻ റയൽ മാഡ്രിഡ് താരമായിരുന്ന അന്റോണിയോ കസ്സാനോ റൊണാൾഡോക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സെൽഫിഷ് ആയിട്ടുള്ള വളരെയധികം ഈഗോയുള്ള താരമാണ് റൊണാൾഡോ എന്നാണ് കസ്സാനോ പറഞ്ഞിട്ടുള്ളത്. വേൾഡ് കപ്പിന് ശേഷം ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കാനും കസ്സാനോ റൊണാൾഡോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Antonio Cassano has criticised Cristiano Ronaldo for his 'selfish' personality 😳
— GOAL News (@GoalNews) November 16, 2022
” കഴിഞ്ഞ മൂന്നുവർഷമായി താൻ താനല്ലെന്ന് സമ്മതിക്കാൻ റൊണാൾഡോക്ക് ധൈര്യമില്ല എന്ന് എനിക്ക് പറയാൻ കഴിയും. ഇനി അദ്ദേഹം ചെയ്യേണ്ടത് വേൾഡ് കപ്പിനുശേഷം പോർച്ചുഗൽ ടീമിൽ നിന്നും വിരമിക്കുക എന്നുള്ളതാണ്. മാത്രമല്ല ക്ലബ്ബ് തലത്തിൽ സ്പോർട്ടിങ് ലിസ്ബണിലേക്ക് മടങ്ങണം. റൊണാൾഡോ ശരിക്കും പരിശീലകനും സഹതാരങ്ങൾക്കും ഒരു പ്രശ്നമാണ്.ബാലൺഡി’ഓർ നേടിയിട്ട് ബെൻസിമയെ അദ്ദേഹം ഒന്ന് അഭിനന്ദിച്ചത് പോലുമില്ല.റൊണാൾഡോ ഇപ്പോഴും കരുതുന്നത് അദ്ദേഹത്തിന് അൻപതാം വയസുവരെ കളിക്കാൻ കഴിയും എന്നുള്ളതാണ്.അദ്ദേഹത്തിന്റെ കണ്ണിനു മുന്നിൽ ഒരു മൂടുപടം ഉണ്ടെന്ന് ഞാൻ കരുതി.വളരെയധികം ഈഗോ ഉള്ള ഒരു വ്യക്തിയാണ് റൊണാൾഡോ. ലയണൽ മെസ്സിയെ പോലെയുള്ള താരമല്ല റൊണാൾഡോ. റൊണാൾഡോ എപ്പോഴും മുൻഗണന നൽകുക തന്റെ സെൽഫിഷ്നസിനാണ് ” ഇതാണ് കസ്സാനോ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുക എന്നുള്ളത് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. താരം വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കാണുന്നത്.