സൂപ്പർ താരത്തെ ബാഴ്സക്ക് കൈമാറി ഓബമയാങ്ങിനെ സ്വന്തമാക്കി ചെൽസി!
എഫ്സി ബാഴ്സലോണയുടെ സൂപ്പർതാരമായ ഓബമയാങ്ങിനെ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി സ്വന്തമാക്കി കഴിഞ്ഞു. ഒരല്പം മുമ്പാണ് ചെൽസി താരത്തെ സ്വന്തമാക്കിയിട്ടുള്ളത്.ഇക്കാര്യം ഒഫീഷ്യലായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ട് വർഷത്തെ കരാറിലാണ് താരം ചെൽസിയുമായി ഒപ്പുവെക്കുക. 14 മില്യൺ യുറോയാണ് ചെൽസി താരത്തിന് വേണ്ടി ചിലവഴിച്ചിരിക്കുന്നത്. മാത്രമല്ല പ്രതിരോധനിര താരമായ മാർക്കോസ് അലോൺസോയെ ചെൽസി ബാഴ്സക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇനി അലോൺസോ ബാഴ്സക്ക് വേണ്ടിയാണ് കളിക്കുക.
🚨🚨 Pierre Aubameyang to Chelsea and Marcos Alonso to Barça: here we go! Full agreement completed. €14m fee to Barcelona. #DeadlineDay
— Fabrizio Romano (@FabrizioRomano) September 1, 2022
More: Aubameyang will fly to London around 5pm! Two year deal + one more option.
Alonso in Spain to undergo medical and sign three year deal. pic.twitter.com/nILbmEk8G8
അലോൺസോ മൂന്ന് വർഷത്തെ കരാറിലാണ് ബാഴ്സയുമായി ഒപ്പുവെക്കുക.ഇരു താരങ്ങളുടെയും മെഡിക്കൽ ഉടൻ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ചെൽസിയിൽ നിന്നും ക്രിസ്റ്റൻസണെ ബാഴ്സ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അലോൺസോ യും എത്തുന്നത്.
അതേസമയം ഒരു സ്ട്രൈക്കറുടെ അഭാവം ഏറ്റവും കൂടുതൽ അലട്ടുന്ന ടീമാണ് ചെൽസി.ലുക്കാക്കു,വെർണർ എന്നിവർ ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിട്ടിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോൾ ഓബയെ ചെൽസി സ്വന്തമാക്കിയിരിക്കുന്നത്.ലെവന്റോസ്ക്കി വന്നതോടെയാണ് ഓബമയാങ്ങ് ബാഴ്സയോട് വിട പറയാൻ തീരുമാനിച്ചിട്ടുള്ളത്.