സൂപ്പർ താരത്തിന് പരിക്ക്, ലിവർപൂളിനെ നേരിടാനൊരുങ്ങുന്ന യുണൈറ്റഡിന് തിരിച്ചടി!

ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ അറ്റലാന്റക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ ത്രസിപ്പിക്കുന്ന വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. മത്സരത്തിൽ യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത് മാർക്കസ് റാഷ്ഫോർഡായിരുന്നു. എന്നാൽ അതിന് പിന്നാലെ താരം പരിക്കേറ്റ് പുറത്ത് പോവുകയും ചെയ്തിരുന്നു. മത്സരത്തിന്റെ 65-ആം മിനിറ്റിലാണ് താരം കളം വിട്ടത്. ഏതായാലും താരം ലിവർപൂളിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. യുണൈറ്റഡിന്റെ പരിശീലകനായ സോൾഷെയറാണ് ഇക്കാര്യം അറിയിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലിവർപൂളിനെതിരെയുള്ള മത്സരത്തിന് മുന്നേ റാഷ്ഫോർഡ് സജ്ജനാവുമോ എന്നെനിക്കറിയില്ല.അദ്ദേഹം മത്സരത്തിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.അദ്ദേഹത്തിന് പരിക്കേറ്റിരിക്കുന്നു. ചില സമയത്ത് അതിൽ മുക്തി നേടാൻ നമ്മൾ കരുതിയതിലേറെ സമയം എടുത്തേക്കും. പക്ഷേ നല്ല രൂപത്തിലുള്ള ചികിത്സ ലഭിച്ചാൽ അദ്ദേഹം ഓക്കേയാവും.റാഷ്ഫോർഡ് നല്ല രൂപത്തിൽ കഠിനാദ്ധ്യാനം ചെയ്തിട്ടുണ്ട്. പക്ഷേ പരിക്ക് കാരണവും സർജറി കാരണവും എല്ലാവരുടേയുമൊപ്പം പരിശീലനം ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഉണ്ട്. പക്ഷേ തനിച്ച് പരിശീലനം നടത്തിയ റാഷ്ഫോർഡ് ഇപ്പോൾ ശാരീരികമായി ശക്തനാണ്.തന്റെ ഫോം വീണ്ടെടുക്കാൻ വേണ്ടിയാണ് റാഷ്ഫോർഡ് ശ്രമിക്കുന്നത്. ഒരു നാച്ചുറൽ ടാലെന്റ് ആണ് അദ്ദേഹം.അവന്റെ അധ്വാനത്തിന് അവൻ ഫലം കണ്ടെത്തിയിട്ടുണ്ട്.അവന്റെ ലക്ഷ്യത്തിലേക്ക് റാഷ്ഫോർഡ് എത്തിയിരിക്കുന്നു ” ഇതാണ് സോൾഷെയർ പറഞ്ഞത്.

വരുന്ന ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം ഒൻപത് മണിക്കാണ് യുണൈറ്റഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടുന്നത്.ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *