സൂപ്പർ താരങ്ങൾ തയ്യാർ, യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

ഒരിടവേളക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൂടി പ്രീമിയർ ലീഗിൽ കളത്തിലേക്കിറങ്ങുകയാണ്. കോവിഡ് പ്രശ്നങ്ങൾ കാരണം യുണൈറ്റഡിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളും മാറ്റിവെച്ചിരുന്നു. ഏകദേശം രണ്ടാഴ്ച്ചത്തെ ഇടവേളക്ക് ശേഷം ഇന്ന് നടക്കുന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ന്യൂകാസിലിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.

ഈ മത്സരത്തിനുള്ള യുണൈറ്റഡിന്റെ സാധ്യത ഇലവൻ ഇപ്പോൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്‌ പുറത്ത് വിട്ടിട്ടുണ്ട്. പരിശീലകനായ റാൾഫ് റാഗ്നിക്ക് 4-2-2-2 എന്ന ഫോർമേഷനിലായിരിക്കും യുണൈറ്റഡിനെ അണിനിരത്തുക. ഇത് പ്രകാരം ഗോൾ കീപ്പർ സ്ഥാനത്ത് ഡേവിഡ് ഡിഹിയ തന്നെയായിരിക്കും സ്റ്റാർട്ട്‌ ചെയ്യുക.

വിംഗ് ബാക്കുമാരായി കൊണ്ട് റാൾഫ് തിരഞ്ഞെടുക്കുക ഡിയഗോ ഡാലോട്ടിനേയും അലക്സ് ടെല്ലസിനെയുമായിരിക്കും. ലൂക്ക് ഷോ, വാൻ ബിസാക്ക എന്നിവർക്ക് റാൾഫ് മുൻഗണന നൽകുന്നില്ല.

റാഫേൽ വരാനെ പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. വരാനെക്കൊപ്പം ഹാരി മഗ്വയ്റായിരിക്കും സെന്റർ ബാക്ക് പൊസിഷനിൽ സ്റ്റാർട്ട്‌ ചെയ്യുക.

ഡിഫൻസീവ് മിഡ്‌ഫീൽഡർ റോളിൽ പതിവ് പോലെ ഫ്രഡ്‌, മക്ടോമിനി എന്നിവർ ഇടം നേടും. അതേസമയം അറ്റാക്കിംഗ് മിഡ്‌ഫീൽഡർ എന്ന രൂപേണ റാൾഫ് നിയോഗിക്കുക സൂപ്പർതാരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ജേഡൻ സാഞ്ചോ എന്നിവരെയാണ്. പോൾ പോഗ്ബ ഇപ്പോഴും പരിക്കിന്റെ പിടിയിൽ തന്നെയാണ്.

ഗോളടിക്കാനുള്ള ചുമതല സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും യുവതാരം മാസോൺ ഗ്രീൻവുഡിനുമായിരിക്കും.യുണൈറ്റഡിനായി 19 മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ നേടിയ താരം ഈ സീസണിലും മിന്നും ഫോമിൽ തന്നെയാണ്.

യുണൈറ്റഡ് സാധ്യത ലൈനപ്പ് ഒന്ന് കൂടെ പരിശോധിക്കാം..

De Gea, Dalot, Varane, Maguire, Telles, McTominay, Fred, Sancho, Fernandes, Greenwood, Ronaldo.

റാൾഫിന് കീഴിൽ കളിച്ച രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും വിജയിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. അത് തുടരാനുറച്ചാവും യുണൈറ്റഡ് ഇന്ന് കളത്തിലേക്ക് ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *