സൂപ്പർ താരങ്ങൾ ഗോളടിച്ചു,ആവേശപ്പോരാട്ടത്തിൽ യുണൈറ്റഡിന് വിജയം!
ഒരല്പം മുമ്പ് പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം.രണ്ടിനെതിരെ നാല് ഗോളുകൾക്ക് ലീഡ്‌സ് യുണൈറ്റഡിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.ആദ്യം രണ്ടു ഗോളുകളുടെ ലീഡ് യുണൈറ്റഡ് നേടിയിരുന്നെങ്കിലും പിന്നീട് രണ്ടു ഗോളുകൾ തിരിച്ചടിച്ചു കൊണ്ട് ലീഡ്‌സ് തിരിച്ചുവരികയായിരുന്നു. എന്നാൽ രണ്ടു ഗോളുകൾ കൂടി നേടി കൊണ്ട് മഞ്ചസ്റ്റർ യുണൈറ്റഡ് വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ജയത്തോടെ മാഞ്ചസ്റ്റർ നിലവിൽ പോയിന്റ് ടേബിളിലെ നാലാം സ്ഥാനക്കാരാണ്.26 മത്സരങ്ങളിൽ നിന്ന് 46 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമ്പാദ്യം.
UP. THE. REDS! 🔴#MUFC | #LEEMUN
— Manchester United (@ManUtd) February 20, 2022
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മഗ്വയ്ർ,ബ്രൂണോ ഫെർണാണ്ടസ്,ഫ്രഡ്,ഇലങ്ക എന്നിവരാണ് ഗോളുകൾ നേടിയത്.ജേഡൻ സാഞ്ചോ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയപ്പോൾ ബ്രൂണോ,ലൂക്ക് ഷോ എന്നിവർ ഓരോ വീതം അസിസ്റ്റുകൾ നേടി.റോഡ്രിഗോ,റഫീഞ്ഞ എന്നിവരായിരുന്നു ലീഡ്സിന്റെ ഗോളുകൾ നേടിയത്. ഇനി യുണൈറ്റഡിന്റെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെയാണ്.