സുരക്ഷാപ്രശ്നങ്ങൾ:പ്രീമിയർ ലീഗ് വൈകിയേക്കും
സുരക്ഷാപ്രശ്നങ്ങൾ മൂലം ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. താരങ്ങളുടെയും പരിശീലകരുടെയും നിരന്തരആവിശ്യം മൂലം ലീഗ് തുടങ്ങാൻ വൈകുമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ജൂൺ പന്ത്രണ്ടിന് പുനരാരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇത് ഒരാഴ്ച്ച കൂടി വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ദിവസം സ്പോർട്സ് ഇവെന്റുകൾ ജൂൺ മുതൽ ആരംഭിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് അനുമതി നൽകിയിരുന്നു.
എന്നാൽ ജൂൺ ഒന്ന് മുതൽ പരിശീലനം ആരംഭിച്ച് പന്ത്രണ്ടിന് മത്സരങ്ങൾ ആരംഭിച്ചാൽ അത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുമെന്നാണ് താരങ്ങളും പരിശീലകരും പറയുന്നത്. പ്രത്യേകിച്ച് നീണ്ട ഇടവേളക്ക് ശേഷം മതിയായ പരിശീലനം ലഭിക്കാതെ ആരംഭിക്കരുത് എന്നാണ് ഇവരുടെ ആവിശ്യം. മാർച്ച് ഒൻപതിന് ആസ്റ്റൺ വില്ലക്കെതിരെ ലെയ്സസ്റ്റർ സിറ്റി 4-0 സ്കോറിന് വിജയം നേടിയ മത്സരത്തിന് ശേഷം ലീഗിൽ മത്സരങ്ങൾ നടന്നിട്ടില്ല. ഈ വരുന്ന ശനിയാഴ്ച മുതൽ ബുണ്ടസ്‌ലിഗയും ജൂൺ പതിമൂന്നു മുതൽ സിരി എയും പുനരാരംഭിക്കാൻ ഔദ്യോഗികതീരുമാനം ഉണ്ടായിട്ടുണ്ട്.