സിൽവയുടെ കരാർ പുതുക്കാൻ സിറ്റി,നിരാശ ബാഴ്സക്കും പിഎസ്ജിക്കും!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവക്ക് വേണ്ടി ഏറ്റവും കൂടുതൽ ശ്രമിച്ച ക്ലബ്ബുകളാണ് ബാഴ്സയും പിഎസ്ജിയും.സിൽവ ബാഴ്സയിലേക്ക് എത്തുമെന്നുള്ള റൂമറുകൾ വളരെ സജീവമായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം വളരെ നിർണായകമായ ഒരു തീരുമാനം മാഞ്ചസ്റ്റർ സിറ്റി എടുക്കുകയായിരുന്നു. എന്തുവന്നാലും താരത്തെ വിട്ടു നൽകേണ്ടതില്ല എന്നാണ് സിറ്റിയുടെ തീരുമാനം.

അദ്ദേഹത്തിന് വേണ്ടി ചർച്ചകൾ നടക്കില്ല എന്നുള്ള കാര്യം മാഞ്ചസ്റ്റർ സിറ്റി ബാഴ്സയേയും പിഎസ്ജിയേയും അറിയിച്ചിരുന്നു.എന്നാൽ ഈ പോർച്ചുഗീസ് താരം തീരുമാനങ്ങൾ ഒന്നും എടുക്കാത്തത് ബാഴ്സക്കും പിഎസ്ജിക്കും ചെറിയ പ്രതീക്ഷ നൽകിയ കാര്യമായിരുന്നു. പക്ഷേ മാഞ്ചസ്റ്റർ സിറ്റിയാവട്ടെ ഇപ്പോൾ അതിവേഗത്തിലാണ് കരുക്കൾ നീക്കി കൊണ്ടിരിക്കുന്നത്.

അതായത് എത്രയും പെട്ടന്ന് താരത്തിന്റെ കരാർ പുതുക്കാനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ തീരുമാനം. മാത്രമല്ല ഒരു ഒഫീഷ്യൽ ഓഫർ അവർ സിൽവക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. സിൽവ ഈ ഓഫർ എന്നോട് ഇതുവരെ പ്രതികരിച്ചിട്ടൊന്നുമില്ല. പക്ഷേ ഈ ഓഫർ സ്വീകരിച്ചുകൊണ്ട് അദ്ദേഹം കോൺട്രാക്ട് പുതുക്കാൻ തയ്യാറാകുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുള്ളത്.ഫാബ്രിസിയോ റൊമാനോ,ഗോൾ ഡോട്ട് കോം അടക്കമുള്ളവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2025 വരെയാണ് അദ്ദേഹത്തിന് നിലവിൽ കോൺട്രാക്ട് അവശേഷിക്കുന്നത്.സിൽവക്ക് എഫ്സി ബാഴ്സലോണയിലേക്ക് പോകാൻ താല്പര്യമുണ്ട്.പക്ഷേ ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധി കാരണം അവർ മികച്ച ഒരു ഓഫർ സിറ്റിക്ക് ഇതുവരെ നൽകിയിട്ടില്ല.അതുകൊണ്ടാണ് ഈ ഡീൽ നടക്കാതെ പോകുന്നത്. അതുകൊണ്ടുതന്നെ സിറ്റിയിൽ തന്നെ തുടരാനായിരിക്കും ഇപ്പോൾ സിൽവ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *