സിറ്റി,ലിവർപൂൾ എന്നിവരെ പോലെയുള്ള ഗോളുകൾ നേടുന്നുണ്ട്,പക്ഷേ എന്ത് വില കൊടുത്തും ആ ബ്രസീലിയൻ സൂപ്പർതാരത്തെ സ്വന്തമാക്കണം: യുണൈറ്റഡിനോട് മുൻതാരം!

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് കീഴിൽ ഇതുവരെ മൂന്നു മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.3 മത്സരങ്ങളിലും മിന്നുന്ന വിജയം കരസ്ഥമാക്കാൻ യുണൈറ്റഡ് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു സൗഹൃദമത്സരത്തിൽ യുണൈറ്റഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. ഈ മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ 11 ഗോളുകളാണ് യുണൈറ്റഡ് നേടിയിട്ടുള്ളത്.

ഏതായാലും ടെൻഹാഗിന്റെ യുണൈറ്റഡിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ഇംഗ്ലീഷ് താരമായിരുന്നു ട്രെവർ സിൻക്ലയർ പങ്കുവെച്ചിട്ടുണ്ട്.അതായത് സിറ്റി, ലിവർപൂൾ എന്നിവരെ പോലെ ടീം വർക്കിലൂടെ യുണൈറ്റഡ് ഗോളുകൾ നേടുന്നുണ്ടെന്നും എന്നാൽ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയെ എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സിൻക്ലയറിന്റെ വാക്കുകൾ ടോക്ക് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എങ്ങനെ കളിക്കണമെന്നുള്ള കാര്യത്തിൽ കൃത്യമായ ഫിലോസഫിയുള്ള ഒരു പരിശീലകനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. തന്റെ ഫിലോസഫി അദ്ദേഹം പരിശീലനത്തിൽ നടപ്പിലാക്കിയിട്ടുമുണ്ട്. അതിനുള്ള ഉദാഹരണം സൗഹൃദ മത്സരങ്ങളിൽ കണ്ടതാണ്.ക്രിസ്റ്റൽ പാലസിനെതിരെ റാഷ്ഫോർഡ് നേടിയ ഗോൾ, അത് സിറ്റിയും ലിവർപൂളുമൊക്കെ നേടുന്ന പോലെയുള്ള ഒന്നാണ്. നിലവിലെ ഈ ടീമിനെ മൂന്നോ നാലോ ആഴ്ച്ചകൾ കൊണ്ടാണ് ടെൻ ഹാഗ് ഉണ്ടാക്കിയെടുത്തത്.അദ്ദേഹത്തിന് എന്താണ് വേണ്ടത് എന്നുള്ളത് അദ്ദേഹത്തിന് തന്നെ കൃത്യമായി അറിയാം. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള എല്ലാ താരങ്ങളെക്കാളും അദ്ദേഹം ആന്റണിക്ക് മൂല്യം കൽപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആന്റണിക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏതറ്റം വരെയും പോകണം” ഇതാണ് സിൻക്ലയർ പറഞ്ഞിട്ടുള്ളത്.

അയാക്സിൽ നിന്നും ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാൻ ടെൻ ഹാഗിന് കഴിഞ്ഞിരുന്നു. പക്ഷേ ആന്റണിയുടെ കാര്യം നിലവിൽ ഒരല്പം സങ്കീർണ്ണമാണ്.

Leave a Reply

Your email address will not be published. Required fields are marked *