സിറ്റിയെ വീഴ്ത്തി ആഴ്സണൽ, ബാഴ്സക്ക് സമനിലക്കുരുക്ക്,പിഎസ്ജിക്ക് വിജയം.
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ആഴ്സണലാണ് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ അവസാനത്തിൽ ബ്രസീലിയൻ സൂപ്പർ താരം മാർട്ടിനെല്ലി നേടിയ ഗോളിലാണ് ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയിട്ടുള്ളത്.
ഇതോടെ സിറ്റി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ടോട്ടൻഹാമും രണ്ടാം സ്ഥാനത്ത് ആഴ്സണലുമാണ് ഇപ്പോൾ ഉള്ളത്. അതേസമയം സ്പാനിഷ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബാഴ്സലോണ സമനിലയിൽ കുലുങ്ങിയിട്ടുണ്ട്.ഗ്രനാഡയാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്.
Lamine Yamal carrying Barcelona pic.twitter.com/WQx8ouJU4X
— Troll Football (@TrollFootball) October 8, 2023
രണ്ട് ടീമുകളും രണ്ടു ഗോളുകൾ വീതം നേടുകയായിരുന്നു. ഒരു ഘട്ടത്തിൽ ബാഴ്സ രണ്ടു ഗോളുകൾക്ക് പുറകിലായിരുന്നു. പിന്നീട് ലാമിനെ യമാൽ,റോബെർട്ടോ എന്നിവരുടെ ഗോളുകളാണ് ബാഴ്സലോണക്ക് സമനില നേടിക്കൊടുത്തത്.നിലവിൽ പോയിന്റ് പട്ടികയിൽ ബാഴ്സ മൂന്നാം സ്ഥാനത്താണ്. ഒന്നാമത് റയൽ മാഡ്രിഡും രണ്ടാമത് ജിറോണയുമാണ് ഉള്ളത്.
ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി വിജയിച്ചിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ റെന്നസിനെ പരാജയപ്പെടുത്തിയത്.വീറ്റിഞ്ഞാ,ഹക്കീമി,കോലോ മുവാനി എന്നിവരാണ് ഗോളുകൾ നേടിയത്. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പിഎസ്ജിയുള്ളത്.