സിറ്റിയെ പിന്നിലാക്കി പ്രീമിയർ ലീഗ് നേടാൻ യുണൈറ്റഡിന് സാധിക്കും, മുൻ താരം പറയുന്നു !

ഈ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബിക്കാണ് നാളെ അരങ്ങൊരുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 11:00 മണിക്ക് യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മത്സരം നടക്കുന്നത്. ലീഗിൽ ഇരുവരും തമ്മിൽ ഒരു പോയിന്റിന്റെ വിത്യാസം മാത്രമേയൊള്ളൂ. ഇരുടീമുകളും പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 19 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്തും 18 പോയിന്റുമായി സിറ്റി ഏഴാം സ്ഥാനത്തുമാണ്. അതിനാൽ തന്നെ വിജയം കരസ്ഥമാക്കുന്നവർക്ക്‌ എതിരാളിക്ക്‌ മേൽ സ്ഥാപിക്കാൻ സാധിച്ചേക്കും. ഇപ്പോഴിതാ യുണൈറ്റഡിന് ആശ്വാസമേകുന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ യുണൈറ്റഡ് താരമായ വെസ് ബ്രൗൺ. ഈ സീസണിൽ സിറ്റിയെ പിന്നിലാക്കി കൊണ്ട് പ്രീമിയർ ലീഗ് കിരീടം നേടാൻ യുണൈറ്റഡിന് സാധിക്കുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.

” മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ രീതിയിൽ മുന്നോട്ട് പോയാൽ സിറ്റിയെ പിന്നിലാക്കി കൊണ്ട് പ്രീമിയർ ലീഗ് കിരീടം നേടാൻ യുണൈറ്റഡിന് സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്കറിയാം ബുദ്ധിമുട്ടാണ് എന്നുള്ള കാര്യം. ആറോളം ടീമുകൾ കിരീടത്തിനായി പോരാടിക്കുന്നുണ്ട്. പക്ഷെ എല്ലാവരെയും പിന്നിലാക്കി കൊണ്ട് യുണൈറ്റഡിന് കിരീടം നേടാൻ കഴിയില്ല എന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല. കഴിഞ്ഞ സീസണിൽ യുണൈറ്റഡ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആരെങ്കിലും അത്‌ മുൻകൂട്ടി കണ്ടിരുന്നോ? അത്‌ കൊണ്ട് തന്നെ ചില സമയങ്ങളിൽ നാം അവരെ വിശ്വസിക്കുകയും ക്രെഡിറ്റ്‌ നൽകുകയും ചെയ്യേണ്ടിയിരിക്കുന്നു. ആകെ വേണ്ടത് ഓൾഡ് ട്രാഫോഡിലെ ആറോ ഏഴോ മത്സരങ്ങൾ വിജയിക്കുക എന്നുള്ളതാണ്. മാത്രമല്ല സ്ഥിരത പുലർത്താനും സാധിക്കണം. എന്നാൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാനാവും ” മുൻ ഡിഫൻഡറായ വെസ് ബ്രൗൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *