സിയച്ച് CR7നൊപ്പമെത്തില്ല ,സ്വന്തമാക്കാൻ മറ്റൊരു സൗദി ക്ലബ്ബ്!

ചെൽസിയുടെ മൊറോക്കൻ സൂപ്പർതാരമായ ഹാക്കിം സിയച്ചിനെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ഇതുവരെ ശ്രമിച്ചിരുന്നത്. അദ്ദേഹം അൽ നസ്റിൽ എത്തുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നു. പക്ഷേ സിയച്ച് മെഡിക്കലിൽ പരാജയപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി.

താരത്തിന് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട് എന്ന് കണ്ടെത്തിയതോടെ അൽ നസ്ർ തങ്ങളുടെ ഓഫറിൽ മാറ്റം വരുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ സാലറി നാല്പത് ശതമാനത്തോളം വെട്ടിക്കുറച്ചു, കൂടാതെ ട്രാൻസ്ഫർ ഫീയും വെട്ടി കുറച്ചു കൊണ്ടുള്ള ഒരു പുതിയ ഓഫർ അൽ നസ്ർ ചെൽസിക്ക് നൽകുകയായിരുന്നു.പക്ഷേ ഇത് നിരസിക്കപ്പെട്ടിട്ടുണ്ട്.സിയച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിലേക്ക് ചേക്കേറില്ല എന്നുള്ളത് ഇപ്പോൾ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

പക്ഷേ സിയച്ചിന് മുന്നിൽ സൗദി അറേബ്യയുടെ വാതിലുകൾ അടഞ്ഞിട്ടില്ല. എന്തെന്നാൽ മറ്റൊരു സൗദി ക്ലബ്ബായ അൽ അഹ്ലിക്ക് ഈ താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.പക്ഷേ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ റിയാദ് മഹ്റസിനെയാണ് അവർ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്നത്.റിയാദിനെ ലഭിച്ചില്ലെങ്കിലാണ് അൽ അഹ്ലി ഹാക്കിം സിയച്ചിനെ സ്വന്തമാക്കുക.ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സിയച്ച് നിലവിൽ ചെൽസി വിടാനുള്ള ഒരുക്കത്തിൽ തന്നെയാണ്. മുപ്പതുകാരനായ താരം കഴിഞ്ഞ സീസണിൽ കേവലം 18 മത്സരങ്ങൾ മാത്രമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ളത്. കേവലം 6 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് സ്റ്റാർട്ട് ചെയ്യാൻ സാധിച്ചിട്ടുള്ളത്.അതുകൊണ്ടുതന്നെ ചെൽസിയിൽ തുടരാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല.പുതിയ ക്ലബ്ബിന് എത്രയും പെട്ടെന്ന് കണ്ടെത്താനാവുമെന്നുള്ള പ്രതീക്ഷയിലാണ് സിയച്ച് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *