സിദാൻ ഇംഗ്ലീഷ് പഠിക്കുന്നു? യുണൈറ്റഡിലേക്കെന്ന് റൂമർ!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവരിപ്പോൾ മോശം ഫോമിലാണ്. അത്കൊണ്ട് തന്നെ നിലവിലെ പരിശീലകനായ സോൾഷെയറെ യുണൈറ്റഡ് പുറത്താക്കുമെന്നും പുതിയ പരിശീലകനെ കൊണ്ടു വരുമെന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്.

അത്തരത്തിൽ യുണൈറ്റഡിലേക്ക് എത്താൻ സാധ്യതയുള്ള പരിശീലകനായി പരിഗണിക്കപ്പെടുന്ന വ്യക്തിയാണ് സിനദിൻ സിദാൻ. മുൻ റയൽ പരിശീലകനായ സിദാൻ ഇപ്പോൾ ഫ്രീ ഏജന്റാണ്. സിദാൻ യുണൈറ്റഡിലേക്ക് എത്തുമെന്നുള്ള റൂമറുകൾക്ക്‌ ശക്തി വർധിപ്പിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയാണ് കഴിഞ്ഞ ദിവസം മുൻ ആഴ്സണൽ താരമായ പെറ്റിറ്റ് നടത്തിയത്.സിദാൻ യുണൈറ്റഡിന്റെ പരിശീലകനാവാൻ ഇംഗ്ലീഷ് പഠിക്കുന്നു എന്നാണ് ഇദ്ദേഹം അറിയിച്ചത്.പെറ്റിറ്റിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

“ആശയവിനിമയം എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയുള്ള ഒരു ക്ലബ്ബിൽ എത്തി അവിടുത്തെ ഭാഷ സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ അതൊരു പ്രശ്നമാവും.അത്കൊണ്ട് സിദാൻ ഇംഗ്ലീഷ് പഠിക്കുന്നു എന്ന വിവരം എനിക്ക് ലഭിച്ചിട്ടുണ്ട്.സിദാന് തന്റെ കരിയറിലെ എത്രത്തോളം പ്രധാനപ്പെട്ട റോളാണ് വരാൻ പോവുന്നത് എന്ന ബോധ്യമുണ്ട്. പക്ഷേ സിദാൻ യുണൈറ്റഡിലേക്ക് എത്തുമെന്നുള്ളത് വിശ്വസിക്കാൻ പ്രയാസമുള്ള വ്യക്തിയാണ് ഞാൻ ” പെറ്റിറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *