സാഡിയോ മാനെയുടെ ഭാവി തീരുമാനമായി,സ്ഥിരീകരിച്ച് ഫാബ്രിസിയോ!
ലിവർപൂളിന്റെ സെനഗലീസ് സൂപ്പർ താരമായ സാഡിയോ മാനെയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ഇപ്പോൾ വിരാമമായിട്ടുണ്ട്.താരം അടുത്ത സീസണിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് വേണ്ടി പന്ത് തട്ടും. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
താരത്തിന്റെ ക്ലബ്ബായ ലിവർപൂളിന്റെ പ്രതിനിധികളും ബയേൺ പ്രതിനിധികളും നേരിട്ട് ചർച്ച നടത്തിയിരുന്നു.ഈ യോഗത്തിലാണ് മാനെയുടെ കാര്യത്തിൽ ധാരണയിലെത്തിയത്. മൂന്ന് വർഷത്തെ കരാറിലാണ് മാനെ ബയേണുമായി ഒപ്പുവെയ്ക്കുക.പേഴ്സണൽ ടെംസ് എല്ലാം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
Sadio Mané is set to join Bayern on a permanent deal from Liverpool, here we go! Agreement set to be reached after direct meeting between the two clubs today. 🚨🇸🇳 #FCBayern
— Fabrizio Romano (@FabrizioRomano) June 17, 2022
Personal terms already 100% agreed on a three year deal.
Deal called by @Plettigoal is now finally done. pic.twitter.com/bbMN6MuEIm
40 മില്യൺ യൂറോക്ക് താഴെയുള്ള ഒരു സംഖ്യയായിരിക്കും താരത്തിന് വേണ്ടി ബയേൺ മ്യൂണിക്ക് നൽകുക.2016-ലായിരുന്നു മാനെ ലിവർപൂളിൽ എത്തിയത്. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗുമൊക്കെ നേടിയതിനു ശേഷമാണ് ഇപ്പോൾ മാനെ ക്ലബ് വിടുന്നത്.