സാഞ്ചോയെ യുണൈറ്റഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി, ക്ലബ്ബ് വിടുന്നു?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ജേഡൻ സാഞ്ചോയും അവരുടെ പരിശീലകനായ എറിക്ക് ടെൻ ഹാഗും തമ്മിലുള്ള ബന്ധം ആകെ തകർന്നിരിക്കുകയാണ്. ട്രെയിനിങ്ങിലെ അലസത ചൂണ്ടിക്കാണിച്ചുകൊണ്ട് ടെൻ ഹാഗ് സാഞ്ചോയെ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കുകയായിരുന്നു. എന്നാൽ ഈ പരിശീലകൻ തന്നെ ബലിയാടാക്കുന്നു എന്നായിരുന്നു സാഞ്ചോ പരസ്യമായി ഇൻസ്റ്റഗ്രാമിലൂടെ ആരോപിച്ചിരുന്നത്.ഇത് വിവാദമായതോടെ അദ്ദേഹം ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

പക്ഷേ ടെൻ ഹാഗ് ഈ വിഷയത്തിൽ കർശന നിലപാട് കൈകൊണ്ടു. തന്നോട് പരസ്യമായി മാപ്പ് പറയാതെ സാഞ്ചോയെ ടീമിലേക്ക് എടുക്കില്ല എന്ന നിലപാടാണ് ടെൻ ഹാഗ് കൈകൊണ്ടിരിക്കുന്നത്. പക്ഷേ സാഞ്ചോയും വിട്ട് കൊടുത്തിട്ടില്ല.ഈ പരിശീലകനോട് മാപ്പ് പറയാൻ ഇതുവരെ അദ്ദേഹം തയ്യാറായിട്ടില്ല. ചുരുക്കത്തിൽ കാര്യങ്ങൾ തികച്ചും സങ്കീർണ്ണമായി കൊണ്ട് തുടരുകയാണ്.

ഇതിനിടെ മറ്റൊരു റിപ്പോർട്ട് കൂടി ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.ടെൻ ഹാഗ് തന്റെ താരങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ വേണ്ടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.യുണൈറ്റഡിന്റെ ആ ഗ്രൂപ്പിൽ നിന്നും ഇപ്പോൾ സാഞ്ചോയെ ഈ പരിശീലകൻ പുറത്താക്കിയിട്ടുണ്ട്. അതായത് യുണൈറ്റഡ്മായുള്ള അദ്ദേഹത്തിന്റെ ബന്ധം അവസാനിക്കുകയാണ് എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. താരം യുണൈറ്റഡ് സ്‌ക്വാഡിൽ തിരിച്ചെത്താനുള്ള സാധ്യതകൾ ദിവസേന കുറഞ്ഞു വരികയാണ് ചെയ്യുന്നത്.

വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. അദ്ദേഹത്തെ ഒഴിവാക്കാൻ തന്നെയായിരിക്കും ടെൻ ഹാഗിന്റെ തീരുമാനം.വമ്പൻമാരായ ബാഴ്സലോണ,യുവന്റസ് എന്നിവരൊക്കെ ഈ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിച്ചതായി കൊണ്ട് റിപ്പോർട്ടുകൾ ഉണ്ട്.പക്ഷേ ഈ രണ്ടു ക്ലബ്ബുകളും ലോൺ അടിസ്ഥാനത്തിൽ താരത്തെ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്. യുണൈറ്റഡ് ലോണിൽ അദ്ദേഹത്തെ വിടുമോ എന്നത് വ്യക്തമല്ല. ഏതായാലും അദ്ദേഹം വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ സാധ്യതകൾ വർദ്ധിച്ചുവരുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ ഉള്ളത്.യുണൈറ്റഡ് ടീമിലേക്ക് തിരിച്ചെത്തണമെങ്കിൽ പരിശീലകനോട് മാപ്പ് പറയുക എന്ന വഴി മാത്രമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *