സാക്കയുടെ ടാലെന്റിന് മുകളിൽ ഒരു മേൽക്കൂരയുമില്ല, ആകാശമാണ് ലിമിറ്റ്:ഒഡേ ഗാർഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ആഴ്സണലിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ വോൾവ്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ബുകയോ സാക്ക,കായ് ഹാവേർട്സ് എന്നിവരാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.രണ്ടുപേരും ഓരോ ഗോളുകളും അസിസ്റ്റുകളും സ്വന്തമാക്കുകയായിരുന്നു.
തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഉടനീളം സാക്ക പുറത്തെടുത്തിട്ടുള്ളത്. താരത്തെ പ്രശംസിച്ചുകൊണ്ട് ഗണേഴ്സിന്റെ ക്യാപ്റ്റനായ മാർട്ടിൻ ഒഡേഗാർഡ് രംഗത്ത് വന്നിട്ടുണ്ട്.സാക്കയുടെ കഴിവിന് മുകളിൽ ഒരു മേൽക്കൂരയുമില്ലെന്നും ആകാശം മാത്രമാണ് ലിമിറ്റ് എന്നുമാണ് ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“സാക്ക ദൈനംദിനം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്.എല്ലാദിവസവും വളരെയധികം കഠിനമായി പരിശീലനം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. മെച്ചപ്പെടാൻ വേണ്ടി എത്ര ചെറിയ കാര്യമാണെങ്കിൽ കൂടിയും അദ്ദേഹം ശ്രദ്ധിക്കും. ഇനിയും അദ്ദേഹം ഒരുപാട് പുരോഗതി പ്രാപിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.സാക്കക്ക് മുകളിൽ ഒരു മേൽക്കൂരയുമില്ല. ആകാശം മാത്രമാണ് പരിധി. വളരെയധികം അവിശ്വസനീയമായ ക്വാളിറ്റി അദ്ദേഹത്തിനുണ്ട്. മികച്ച ഒരു പ്രൊഫഷണലാണ് താരം.സാക്ക എന്റെ ടീമിൽ ഉള്ളത് വല്ലാതെ സന്തോഷം നൽകുന്ന കാര്യമാണ്. അദ്ദേഹത്തെ സഹായിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട് ” ഇതാണ് ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്.
മികച്ച തുടക്കം തന്നെ ഇപ്പോൾ ആഴ്സണലിന് പ്രീമിയർ ലീഗിൽ ലഭിച്ചിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ ആസ്റ്റൻ വില്ലയാണ് അവരുടെ എതിരാളികൾ.ഓഗസ്റ്റ് 24-ആം തീയതി രാത്രി 10 മണിക്കാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ ആസ്റ്റൻ വില്ല കടന്നുവരുന്നത്.