സലാ സൗദിയിലേക്കോ? യാഥാർത്ഥ്യം വെളിപ്പെടുത്തി ക്ലോപ്!
യൂറോപ്പിൽ നിന്നും സൂപ്പർ താരങ്ങളെ സ്വന്തമാക്കുന്നത് സൗദി അറേബ്യൻ ക്ലബ്ബുകൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി കൊണ്ട് അവർ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നത് മുഹമ്മദ് സലായെയാണ്.അൽ ഇത്തിഹാദ് അദ്ദേഹത്തിന് ഒരു ഭീമൻ ഓഫർ നൽകി എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ സമ്പാദിക്കാം എന്ന വാഗ്ദാനമാണ് അൽ ഇത്തിഹാദ് നൽകിയിട്ടുള്ളത്.സലാക്കും ഇതിൽ താല്പര്യമുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ.
ഇതേക്കുറിച്ച് ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപിനോട് മാധ്യമപ്രവർത്തകർ അന്വേഷിച്ചിരുന്നു. ഇതിലെ യാഥാർത്ഥ്യം അദ്ദേഹം ഇപ്പോൾ പറഞ്ഞിട്ടുണ്ട്. 100% ആത്മാർത്ഥതയോടെ കൂടി സലാ ലിവർപൂളിൽ തുടരുമെന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. ലിവർപൂളിന് യാതൊരുവിധ ഓഫറുകളും ലഭിച്ചിട്ടില്ലെന്നും ക്ലോപ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Jurgen Klopp says Mo Salah is going nowhere ❌ pic.twitter.com/st9zN7afZV
— ESPN FC (@ESPNFC) August 25, 2023
“ഞങ്ങളുടെ വീക്ഷണ കോണിൽ നിന്ന് ഇവിടെ ചർച്ച ചെയ്യാൻ ഒന്നുമില്ല.ഞങ്ങൾക്ക് അദ്ദേഹത്തിന് വേണ്ടി ഒരു ഓഫറും ലഭിച്ചിട്ടില്ല. മുഹമ്മദ് സല ഒരു ലിവർപൂൾ താരമാണ്. അല്ലാതെ മറ്റൊന്നും ഇവിടെയില്ല. ഇനി അങ്ങനെ ഉണ്ടായാലും ഞങ്ങളുടെ ഉത്തരം നോ എന്ന് തന്നെയായിരിക്കും.സലാ ഇവിടെ 100% കമ്മിറ്റഡായി കൊണ്ട് തുടരുക തന്നെ ചെയ്യും ” ഇതാണ് ലിവർപൂളിന്റെ പരിശീലകൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
ലിവർപൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് സലാ. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ബേൺമൗത്തിനേ അവർ പരാജയപ്പെടുത്തിയപ്പോൾ ഒരു ഗോൾ ഇദ്ദേഹത്തിന്റെ വകയായിരുന്നു. കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി 19 ഗോളുകളും 12 അസിസ്റ്റുകളും ഈ ഈജിപ്ഷൻ സൂപ്പർതാരം സ്വന്തമാക്കിയിരുന്നു.