സലാ-ക്ലോപ് പ്രശ്നം,ഉണ്ടായത് എന്തെന്ന് വിശദീകരിച്ച് മിഷേൽ അന്റോണിയോ!

കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.വെസ്റ്റ്‌ഹാം യുണൈറ്റഡായിരുന്നു ലിവർപൂളിനെ സമനിലയിൽ തളച്ചിരുന്നത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർ താരം മുഹമ്മദ് സലാ ഉണ്ടായിരുന്നില്ല. പകരക്കാരനായി കൊണ്ടാണ് അദ്ദേഹം കളത്തിലേക്ക് വന്നത്.

ആ സമയത്ത് ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപുമായി സലാ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.ഇതോടെ ക്ലബ്ബിനകത്ത് പ്രശ്നങ്ങൾ ഉണ്ട് എന്നത് വ്യക്തമായിരുന്നു. താൻ എന്തെങ്കിലും സംസാരിച്ചാൽ ഇവിടെ തീ പടരും എന്നായിരുന്നു മത്സരശേഷം ഇതേക്കുറിച്ച് സലാ പറഞ്ഞിരുന്നത്. എന്നാൽ പ്രശ്നങ്ങൾ എല്ലാം തീർത്തിട്ടുണ്ടെന്ന് ക്ലോപ് മത്സരശേഷം പറഞ്ഞിരുന്നു.

ഏതായാലും വെസ്റ്റ്ഹാം യുണൈറ്റഡിന്റെ താരമായ മിഷേൽ അന്റോണിയോ എന്താണ് ഉണ്ടായതെന്ന് വിശദീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലിവർപൂൾ താരങ്ങൾ കളിക്കളത്തിലേക്ക് ഇറങ്ങുന്ന സമയത്ത് ക്ലോപ് അവരെയെല്ലാം ഹഗ് ചെയ്യുകയും ഓൾ ദ ബെസ്റ്റ് പറയുകയും ചെയ്യാറുണ്ട്.എന്നാൽ സലാ ക്ലോപ്പിൽ നിന്നും മറ്റൊരു ഡയറക്ഷനിലേക്ക് നടക്കുകയായിരുന്നു.ക്ലോപ് ഹഗ് ചെയ്യാൻ വന്ന സമയത്ത് സലാ ഹൈ ഫൈവ് നൽകുക മാത്രമാണ് ചെയ്തത്. ഇത് ക്ലോപിനെ പ്രകോപിപ്പിച്ചു. നിനക്ക് വീണ്ടും ബെഞ്ചിൽ തന്നെ പോയി ഇരിക്കണോ എന്ന് ക്ലോപ് സലായോട് ആ സമയത്ത് ദേഷ്യപ്പെട്ടു കൊണ്ട് പറയുകയായിരുന്നു.ഇതോടെ സലാ ദേഷ്യപ്പെട്ടു. തുടർന്ന് ദേഷ്യത്തോടെ സലാ ക്ലോപിനോട് സംസാരിക്കുകയായിരുന്നു.സലാ പരിശീലകനോട് പറഞ്ഞത് എന്തൊക്കെയാണെന്ന് എന്നോട് ഒരു ലിവർപൂൾ താരവും പറഞ്ഞിട്ടില്ല ” ഇതാണ് മിഷേൽ അന്റോണിയോ പറഞ്ഞിട്ടുള്ളത്.

പരിശീലകനും സൂപ്പർതാരവും പരസ്യമായി പോരാടിച്ചത് ലിവർപൂളിന് വലിയ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ക്ലോപ് ക്ലബ്ബ് വിടാൻ തീരുമാനിച്ച ഒരു സീസൺ കൂടിയാണ് ഇത്.അതേസമയം സലായും ലിവർപൂൾ വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *